Transit Of Venus Horoscope: ഈ സമയം ശുക്രൻ സൂര്യന്റെ രാശിയിൽ സഞ്ചരിക്കുകയാണ്. ശുക്രൻ ഉടൻ തന്നെ തന്റെ രാശി മാറും.
Shukra Gochar In Kanni: ശുക്രന്റെ രാശിമാറ്റം ചില രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ഇടവം തുലാം രാശിയുടെ അധിപനായ ശുക്രൻ ഉടൻ തന്നെ കന്നി രാശിയിലേക്ക് പ്രവേശിക്കും. നിലവിൽ ചിങ്ങ രാശിയിലാണ് ശുക്രൻ. ശുക്രന്റെ ശുഭ ദൃഷ്ടി ആരിലാണോ പതിക്കുന്നത് അവർക്ക് ധനവും സാമ്പത്തിയും ധാരാളം ലഭിക്കും, അതുപോലെ അവരുടെ പ്രണയ ജീവിതം പൂത്തുലയും, എന്നാൽ ഇതേ രാശിമാറ്റം തന്നെ ചിലർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകും.
പൊതുവെ ശുക്രന്റെ രാശിമാറ്റം നല്ലതാണെന്നാണ് പറയുന്നത്. ഈ സമയം സൂര്യ രാശിയായ ചിങ്ങത്തിലാണ് ശുക്രന്റെ സഞ്ചാരം. ചിങ്ങത്തിൽ ശുക്രൻ ജൂലൈ 31 ന് ആയിരുന്നു പ്രവേശിച്ചത്. അത് ആഗസ്റ്റ് ൨൪ വരെ തുടരും. ശേഷം ശുക്രൻ കന്നി രാശിയിലേക്ക് ചേക്കേറും അത് സെപ്റ്റംബർ 17 വരെ തുടരും.
കന്നി രാശിയുടെ അധിപൻ ബുധനാണ്. കന്നി റഹ്‌സിയിൽ ശുക്രൻ നീച ഭാവത്തിലാണ്. ഇതിലൂടെ ദരിദ്ര യോഗം സൃഷ്ടിക്കും. ഇത് നല്ലൊരു യോഗമല്ല.
ശുക്രൻ ബുധന്റെ രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ദരിദ്ര യോഗം ഉണ്ടാകും. ഇത് നല്ല യോഗമല്ല. അതുകൊണ്ടാണ് ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ വരുന്നത്. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം മേട രാശിക്കാർക്ക് അത്ര നല്ലതല്ല. ജോലിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതിയിലും ബുദ്ധിമുട്ടുകൾ കൊണ്ടുവരും, അധിക ചെലവ് ടെൻഷൻ ഉണ്ടാക്കും.
കർക്കടകം (Cancer): ശുക്രന്റെ ഈ രാശിമാറ്റം ഇവർക്കും നല്ലതല്ല. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. ജീവിതത്തിൽ പരീക്ഷണങ്ങൾ ഉണ്ടാകും, ജോലി പൂർത്തിയാക്കാൻ തടസമുണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.
മകരം (Capricorn): കന്നി രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം ഇവർക്ക് നഷ്ടമുണ്ടായേക്കും. സമ്ബത്തിക സ്ഥിതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും, നെഗറ്റിവ് ചിന്തകൾ കൂടും, ഇണയുമായി വാക്കുതർക്കങ്ങൾ ഉണ്ടാകാം, ആരോഗ്യവും മോശമായേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)