തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താനൊരുങ്ങുകയാണ് നടൻ വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക വിജയ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും.
Vijay to unveil Tamilaga Vettri Kazhagam flag: പതാക ഇന്ന് ലോഞ്ച് ചെയ്യാനിരിക്കെ പാർട്ടിയുടെ 4 വാഗ്ദാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1: നാടിൻ്റെ വിമോചനത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും ഭാഷയ്ക്കും വേണ്ടി തമിഴ് മണ്ണിൽ നിന്ന് അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരുടെ ത്യാഗങ്ങൾ എന്നും ആദരിക്കപ്പെടും.
2: മാതൃഭാഷയായ തമിഴിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ തുടർന്നും പരിശ്രമിക്കും.
3: ഇന്ത്യയുടെ ഭരണഘടനയിലും പരമാധികാരത്തിലും വിശ്വാസിച്ച് എല്ലാവരുമായും ഐക്യവും സാഹോദര്യവും മതസൗഹാർദ്ദവും സമത്വവും നിലനിർത്താൻ പ്രവർത്തിക്കും. ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും സാമൂഹിക നീതിയുടെയും വഴിയിൽ ഒരു നല്ല സേവകൻ എന്ന നിലയിൽ ഞാൻ എൻ്റെ കടമ നിർവഹിക്കും.
4: ജാതി, മതം, ലിംഗഭേദം, ജന്മസ്ഥലം തുടങ്ങിയ വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ ജനങ്ങളിൽ അവബോധം സൃഷ്ടിച്ചും. എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കാൻ പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം പാലിക്കും.
പാതക പുറത്തിറക്കുന്നതിന് മുമ്പ് തന്നെ മാതൃഭാഷയായ തമിഴിനെ സംരക്ഷിക്കാനും സാമൂഹ്യനീതിയുടെ പാതയിലൂടെ സഞ്ചരിക്കാനും പ്രതിജ്ഞയെടുത്തിരിക്കുകയാണ് നടൻ വിജയ്യുടെ തമിഴ്നാട് വെട്രി കഴഗം.
അതേസമയം, പാർട്ടി ആസ്ഥാനമായ പനയൂരിൽ നടൻ വിജയ് പാർട്ടി പതാകയും ചിഹ്നവും ഇന്ന് അനാച്ഛാദനം ചെയ്യും. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു.
മകൻ്റെ പാർട്ടിയുടെ പതാക അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാനായി അച്ഛൻ ചന്ദ്രശേഖറും അമ്മ സോബയും പനയൂരിലെ ഓഫീസിലെത്തിയിട്ടുണ്ട്.