ഈ വര്‍ഷം ഇരുപതിലധികം സെയിലിങ് ബോട്ടുകളാണ് മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നത്
ബേപ്പൂര്‍ ഫെസ്റ്റിലെ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ മുഖ്യ ആകര്‍ഷണമായി പായ്വഞ്ചിയോട്ട മത്സരം. അഞ്ച് ദിവസം നീളുന്ന ജലമേള ബേപ്പൂര്‍ മറീന ബീച്ചിലാണ് നടക്കുക. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.
പായ്വഞ്ചിയോട്ട മത്സരം ഡിസംബര്‍ 27, 28 തിയതികളിലാണ് നടക്കുക. 27ന് രാവിലെ 10.30 ന് മല്‍സരം ആരഭിക്കും. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് മേളയിലെ സാഹസിക വാട്ടര്‍ സ്പോര്‍ട്സ് മല്‍സരങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ നേവി റിട്ട. കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യൂറേറ്റര്‍. ഈ വര്‍ഷത്തെ പായ്വഞ്ചിയോട്ട മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ പ്രമുഖ ഇന്ത്യന്‍ സെയിലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ശ്വേത ഷെര്‍വെഗര്‍ പരിശീലിപ്പിച്ച 15 ഓളം പെണ്കുട്ടികളുമെത്തുന്നുണ്ട്.
ഈ വര്‍ഷം ഇരുപതിലധികം സെയിലിങ് ബോട്ടുകളാണ് മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നത്