Online Rummy Game എന്താണ്? എന്തുകൊണ്ട് കേരളത്തിൽ ​ഈ ​ഗെയിം നിയമവിരുദ്ധമാക്കി

1 /6

സംസ്ഥാനത്ത് നേരത്തെ മുതൽ കാശ് വെച്ച് ചീട്ട് കളി ചൂതാട്ടം തുടങ്ങിയവ നിരോധിച്ചിട്ടുള്ളതാണ്. അതെ നിയമത്തിന്റെ പിൻബലത്തിലാണ് കേരളത്തിൽ ഓൺലൈൻ റമ്മിക്ക് നിയമ വിരുദ്ധമാക്കിയത്

2 /6

ഒരു ചീട്ടുകളിയാണ് റമ്മി. പലതരത്തിലുള്ള ചീട്ടുകളിയിൽ ചൂതാട്ടം പോലെ പണം വെച്ച് റമ്മി കളിക്കുന്നത്. 1960ലെ നിയമപ്രകാരം പണം വെച്ച് ചീട്ടു കളിക്കുന്ന കേരളത്തിൽ വിലക്കേർപ്പെടുത്തിട്ടുമുണ്ട്. അതിനെതിരെ നിയമനടപടികളും സ്വീകരിക്കുന്നമുണ്ട്. ഈ ചീട്ടു കളിയുടെ ഓൺലൈൻ രൂപമാണ് ഓൺലൈൻ റമ്മി. 

3 /6

നേരത്തെ പല  വെബ്സൈറ്റുകളിലായ റമ്മി കളി നടക്കാറുണ്ട്. ഇപ്പോൾ മൊബൈലുകളും ആപ്പുകളുടെ സൗകര്യം വർധിച്ചതോടെ ആപ്ലിക്കേഷൻ വഴിയാണ് റമ്മി കളിക്കാൻ സാധിക്കുന്നത്. ​ഗെയിമിങ്ങിന്റെ ശ്രേണിയിൽ നിരവധി റമ്മി ​ഗെയ്മിം ആപ്ലിക്കേഷനുകളാണുള്ളത്. ഓൺലൈനായി പണമിടപാട് നടത്തി ലഭിക്കുന്ന കാർഡുകൾക്ക് അനുസരിച്ച് കളിക്കണം.

4 /6

അടുത്തിടെ ഒരു യുവാവ് ഓൺലൈനിലൂടെ റമ്മി കളിച്ച് നിരവധി പണം നഷ്ടപ്പെട്ടതിനെ തുടർന്ന്ത് വലിയ വാർത്ത ആയിരുന്നു. അതിന് പിന്നാലെ നിരവധി പേർ പരാതിയുമായി മുന്നോട്ട് വന്നിരുന്നു

5 /6

വലിയ തോതിൽ പരാതി വന്നതിനെ തുടർന്ന് സംവിധായകൻ പോളി വടക്കൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. ഹ‌‌ർജി സ്വീകരിച്ച കോടതി ഇതുപോലെയുള്ള ഓൺലൈൻ റമ്മി ​ഗെയ്മിന്റെ ബ്രാൻഡ് അമ്പാസിഡർമാരായ നടൻ അജു വാർ​ഗീസ്, തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ ​ഗെയിം സമൂഹത്തിന് വലിയ വിപത്താണെന്ന നിരീക്ഷിച്ച കോടതി സർക്കാരിനോട് നടപടികൾ ആവശ്യപ്പെടുകയായിരുന്നു.

6 /6

1960-ലെ കേരള ​ഗെയിമിങ്ങ് ആക്ട് സെക്ഷൻ 14 എയിലാണ് ഇതിനായി ഭേദ​ഗതി വരുത്തിയിരിക്കുന്നത്. പരാതി ലഭിക്കുന്നതിന്റെ മുറയ്ക്ക് സംസ്ഥാന പൊലീസിന് ആപ്പുകൾക്കെതിരെ കേസെടുക്കും. അതോടൊപ്പം അതിന്റെ ഉപഭോക്താക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ സാധിക്കും.

You May Like

Sponsored by Taboola