5 മത്സരങ്ങളടങ്ങിയ ഇന്ത്യ - സിംബാബ്വെ ടി20 പരമ്പര ഹരാരെയിൽ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയും ആതിഥേയരായ സിംബാബ്വെയും ഒപ്പത്തിനൊപ്പമാണ് (1-1).
Wild Life Tour for the Indian Team in Harare: നിർണായകമായ മൂന്നാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ചെറിയ ഇടവേള എടുത്ത് ഹരാരെയിലെ കാഴ്ചകൾ കാണാനിറങ്ങിയിരുന്നു. പരിശീലകൻ വിവിഎസ് ലക്ഷ്മൺ, നായകൻ ശുഭ്മാൻ ഗിൽ എന്നിവരുൾപ്പെടുന്ന സംഘമാണ് ഹരാരെയിലെ വൈൽഡ് ലൈഫ് ആസ്വദിച്ചത്.
ബിസിസിഐയാണ് ഇന്ത്യൻ ടീമിനും കുടുംബാംഗങ്ങൾക്കുമായി ഹരാരെയിൽ വൈൽഡ് ലൈഫ് ടൂർ സംഘടിപ്പിച്ചത്.
സിംബാബ്വെ ക്രിക്കറ്റ്, സിംബാബ്വെ ടൂറിസം എന്നിവരുടെ സഹകരണത്തോടെയായിരുന്നു ടൂർ.
ആനകൾ, ജിറാഫ്, മാനുകൾ തുടങ്ങി നിരവധി വന്യജീവികളെ നേരിൽ കണ്ട് ആസ്വദിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര.
റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാന്, രവി ബിഷ്ണോയി, റിയാന്‍ പരാഗ്, ഖലീല്‍ അഹമ്മദ് തുടങ്ങിയ താരങ്ങൾ ടൂറിൽ പങ്കെടുത്തു.
യാത്രയുടെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നാളെ വൈകുന്നേരം 4.30നാണ് ടി20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം നടക്കുക.