Women’s Health: സ്ത്രീകൾ ദിവസവും ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം; അഞ്ച് അവശ്യ പോഷകങ്ങൾ ഇവയാണ്

വിറ്റാമിനുകൾ ഊർജ്ജം നേടാനും, അണുബാധകളെ ചെറുക്കാനും, എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. പ്രതിരോധശേഷിയും ആരോഗ്യകരമായ മെറ്റബോളിസവും പ്രോത്സാഹിപ്പിക്കാനും അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും സ്ത്രീകൾ മറക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  • Apr 19, 2023, 06:32 AM IST
1 /5

വൈറ്റമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന കാത്സ്യം അപര്യാപ്തത ഓസ്റ്റിയോപൊറോസിസ് സാധ്യത വർധിപ്പിക്കും. ചെറിയ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും.

2 /5

രക്തം, നാഡീകോശങ്ങൾ, ഡിഎൻഎ എന്നിവയുടെ ആരോഗ്യം വിറ്റാമിൻ ബി 12നെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, ഇത് സ്ത്രീകളെ വിളർച്ചയിൽ നിന്ന് സംരക്ഷിക്കുന്നു.

3 /5

ആർത്തവ സമയത്ത് സ്ത്രീകൾക്ക് ധാരാളം രക്തം നഷ്ടപ്പെടും. എന്നാൽ, ശരീരത്തിന് ഓക്സിജൻ കൈമാറാൻ ഇരുമ്പ് ആവശ്യമായി വരും. ഇതിന്റെ ഫലമായി ഇരുമ്പിന്റെ അഭാവം ഉണ്ടാകാം.

4 /5

സ്ത്രീകളുടെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. ഹൃദയം, പേശികൾ, ഞരമ്പുകൾ എന്നിവയുടെ പ്രവർത്തനം മികച്ചതായി നിലനിർത്തുന്നതിന് കാത്സ്യം പ്രധാനമാണ്.

5 /5

ബയോട്ടിൻ എന്ന പോഷകം മുടി വളരുന്നതിനും തിളക്കമുള്ള മുടി ഉണ്ടാകുന്നതിനും സഹായിക്കുന്നു. കൂടാതെ, കരൾ, നാഡീവ്യൂഹം, കണ്ണുകൾ, ചർമ്മം, നഖങ്ങൾ എന്നിവയുടെ ആരോ​ഗ്യം മികച്ചതായി സംരക്ഷിക്കുന്നു.

You May Like

Sponsored by Taboola