ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍,ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍,ഇന്ത്യയുടെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍,
അങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകള്‍ ഇല്ലാത്ത പ്രകടനമായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെത്.
മഹേന്ദ്രസിംഗ് ധോണി ഇനി ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളത്തില്‍ ഇറങ്ങില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് മത്സരത്തിനായി കളത്തിലിറങ്ങാത്ത ധോണി ഐപിഎല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍
ആയിരുന്നു ആരാധകര്‍,
എന്നാലിപ്പോള്‍ ലോകമാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടാം എന്ന പ്രതീക്ഷയിലായിരുന്നു ധോണി.
ട്വന്‍റി-ട്വന്‍റി ലോകകപ്പില്‍ ടീമില്‍ ഇടംപിടിക്കുന്നതിനായി ധോണിയുടെ മുന്നിലുണ്ടായിരുന്ന വഴിയായിരുന്നു ഐപിഎല്‍
ഒക്ടോബറിലാണ് ട്വന്‍റി-ട്വന്‍റി ലോകകപ്പ് നടക്കുക.ഇനി ധോണി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കില്ല എന്ന സൂചന നേരത്തെ ഹര്‍ഭജന്‍ സിംഗ് നല്‍കിയിരുന്നു.
എന്നാല്‍ ഇതുവരെയും ധോണിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
അതേസമയം ധോണിക്ക് ഒരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നതിന് അവസരം നല്കണം എന്ന അഭിപ്രായം ചില താരങ്ങള്‍ക്കുണ്ട്.
മാന്യമായി വിരമിക്കുന്നതിനുള്ള അവസരം ധോണിക്ക് നല്‍കണം എന്ന അഭിപ്രായമാണ് ധോണിയുടെ ആരാധകര്‍ക്കും ഉള്ളത്.
എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോഴും യാതൊരു വ്യക്തതയും ഇല്ല, ധോണി ഇനി ഇന്ത്യയുടെ നീലകുപ്പായം അണിഞ്ഞ് കളത്തില്‍ ഇറങ്ങുമോ എന്നത്
കാത്തിരുന്ന് കാണേണ്ട കാര്യമാണ്.