ഹിജാബ് ധരിച്ചില്ല, പുരുഷന്‍റെ കീഴില്‍ പരിശീലനം; വനിതാ താരത്തിന് അറസ്റ്റ് വാറണ്ട്!!

ഹിജാബ് ധരിച്ചില്ല, ഷോര്‍ട്സും ടീഷര്‍ട്ടും ധരിച്ചു, പുരുഷന്‍റെ കീഴില്‍ പരിശീലനം നേടി തുടങ്ങി നിരവധി ആരോപണങ്ങളാണ് സദഫിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 

Last Updated : Apr 22, 2019, 02:56 PM IST
 ഹിജാബ് ധരിച്ചില്ല, പുരുഷന്‍റെ കീഴില്‍ പരിശീലനം; വനിതാ താരത്തിന് അറസ്റ്റ് വാറണ്ട്!!

പാരിസ്: ബോക്സിംഗ് മത്സരത്തില്‍ ഔദ്യോഗികമായി പങ്കെടുത്ത ആദ്യ ഇറാനിയന്‍ വനിതയാണ്‌ സദഫ് ഖദീം.

ഫ്രഞ്ച് ബോക്സറായ അന്ന ചൗവീനോട്‌ മത്സരിക്കുകയും രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു സദഫ്. 

എന്നാല്‍, മത്സര൦ അവസാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ ഫ്രാന്‍സില്‍ തന്നെ തുടരുകയാണ് സദഫും പരിശീലകനായ മഹ്യാര്‍ മോന്‍ഷിപോറും.   

മത്സരവേദിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിയന്‍ അധികൃതര്‍ സദഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഹിജാബ് ധരിച്ചില്ല എന്ന ആരോപണത്തിന് പുറമേ, ഷോര്‍ട്സും ടീഷര്‍ട്ടും ധരിച്ചു, പുരുഷന്‍റെ കീഴില്‍ പരിശീലനം നേടി തുടങ്ങി നിരവധി ആരോപണങ്ങളാണ് സദഫിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 

ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന ഭയമാണ് ഇരുവരും മടങ്ങാന്‍ മടിക്കുന്നതിനു കാരണം.

അതേസമയം,​ സദഫ് ഇറാന്‍റെ രജിസ്റ്റേര്‍ഡ് ബോക്സിംഗ് താരമല്ലെന്നാണ് ഇറാന്‍ ബോക്സിംഗ് ഫെഡറേഷന്‍ മേധാവിയായ ഹൊസൈന്‍ സൂരി പറയുന്നത്. 

Trending News