ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രനേട്ടം; 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ആകെയുള്ള 154 റൺസിൽ 39 റണ്‍സെടുത്ത് ജാനേമന്‍ മലന്‍ ടോപ് സ്കോററായി. ആറ് പേരെ രണ്ടക്കം പോലും കാണിക്കാൻ ബംഗ്ലാദേശ് ബൗളര്‍മാര്‍ തയ്യാറായില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 09:09 AM IST
  • ക്യാപ്റ്റൻ തമീം ഇഖ്ബാല്‍ 82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോൾ ലിറ്റണ്‍ ദാസ് 48 റണ്‍സ് കൂട്ടിച്ചേ‌ർത്തു.
  • ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ബംഗ്ലാദേശ് ബാറ്റിം​ഗിന്റെ അടിത്തറ.
  • തുടർന്ന് പന്തെറിയാൻ വന്ന കേശവ് മാഹരാജ് ലിറ്റണെ മടക്കിയപ്പോൾ ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിന് വിജയം സമ്മാനിച്ചു.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രനേട്ടം; 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിൽ തന്നെ പരമ്പര  സ്വന്തമാക്കി ബംഗ്ലാദേശ്.  3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ബംഗ്ലാദേശ് 2-1ന് നേടിയത്. 

മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സെഞ്ചൂറിയനിൽ ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റുമായിറങ്ങിയ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് ബൗളര്‍മാര്‍ വലച്ചു. 37 ഓവറില്‍ 154 റൺസിന് എല്ലാവരും പുറത്തായി. തസ്‌കിന്‍ അഹമ്മദാണ് 5 വിക്കറ്റ് എറിഞ്ഞിട്ട് ഡികോക്കും മില്ലറുമടങ്ങിയ ബാറ്റിംഗ് നിരയെ തകർത്തത്. 9 ഓവറിൽ 35 റൺസ് വഴങ്ങിയാണ് തസ്‌കിന്റെ 5 വിക്കറ്റ് നേട്ടം. 

ആകെയുള്ള 154 റൺസിൽ 39 റണ്‍സെടുത്ത് ജാനേമന്‍ മലന്‍ ടോപ് സ്കോററായി. ആറ് പേരെ രണ്ടക്കം പോലും കാണിക്കാൻ ബംഗ്ലാദേശ് ബൗളര്‍മാര്‍ തയ്യാറായില്ല. തുടർന്ന് മറുപടി ബാറ്റിം​ഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോൾ തന്നെ സ്കോർ 127 കടത്തിയിരുന്നു ബംഗ്ലാദേശ് ഓപ്പണർമാർ. 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം കണ്ടത്. 
 

ക്യാപ്റ്റൻ തമീം ഇഖ്ബാല്‍  82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോൾ ലിറ്റണ്‍ ദാസ് 48 റണ്‍സ് കൂട്ടിച്ചേ‌ർത്തു. ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ബംഗ്ലാദേശ് ബാറ്റിം​ഗിന്റെ അടിത്തറ. തുടർന്ന് പന്തെറിയാൻ വന്ന കേശവ് മാഹരാജ് ലിറ്റണെ മടക്കിയപ്പോൾ ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിന് വിജയം സമ്മാനിച്ചു.  

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം  ബംഗ്ലാദേശിനൊപ്പമായിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ഇതോടെയാണ് മൂന്നാം ഏകദിനം ഫൈനൽ പോരാട്ടമായത്. പരമ്പര ജയത്തോടെ ദക്ഷിണാഫ്രിക്കയിലെ ചരിത്ര നേട്ടം ആഘോഷിക്കുകയാണ് ബംഗ്ലാദേശ്.

മാർച്ച് 31ന് തുടങ്ങുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരക്കായുള്ള ഒരുക്കത്തിലാണ് ഇനി ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News