ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ഇനി ബെൻ സ്റ്റോക്ക് നയിക്കും. അഞ്ച് വർഷം ടീമിനെ നയിച്ച ജോ റൂട്ട് വിരമിച്ചതോടയാണ് സ്റ്റോക്ക് നായക സ്ഥാനത്തേക്ക് എത്തിയത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
മികച്ച ഓൾറൗണ്ടറും ടീമിലെ ആദ്യ ഇലവണിൽ സ്ഥാനം ഉറപ്പിച്ച ചുരുക്കം കളിക്കാരിൽ ഒരാളുമാണ് ബെൻ സ്റ്റോക്ക്. 2013 മുതൽ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമായ സ്റ്റോക്ക് 79 മത്സരങ്ങളിൽ നിന്ന് 5061 റണ്‍സ് നേടിയിട്ടുണ്ട്. 174 വിക്കറ്റുകളും താരം സ്വന്തമാക്കി. 2017 മുതൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സ്റ്റോക്. പുരുഷ ടീമിന്റെ 81 ആമത്തെ ക്യാപ്റ്റനാണ് സ്റ്റോക്ക്. ടീമിന്റെ പുതിയ മാനേജിങ് ഡയറക്ടർ റോബ് കീയാണ് ക്യാപ്റ്റനായി സ്റ്റോക്കിനെ നിർദേശിച്ചത്. ഇസിബി ഇത് അംഗീകരിക്കുകയായിരുന്നു.
"ബെൻ സ്റ്റോക്കിനെ ടെസ്റ്റ് ക്യാപ്റ്റനായി നിർദേശിക്കാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല". ടെസ്റ്റ് ക്രിക്കറ്റിനെ പുത്തൻ യുഗത്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നതായും ബെൻ സ്റ്റോക്ക് ഈ സ്ഥാനത്തിന് പൂർണ്ണമായും അർഹനാണെന്നും റോബ് കീ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...