അഞ്ച് പേർ ഡക്ക്; ഇന്നിങ്സിൽ ഒരു താരം നേടിയ ഏറ്റവും ഉയർന്ന് സ്കോർ നാല്; ടി20 ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി ബിഗ് ബാഷ് ലീഗ് ടീം

Sydney Thunder vs Adelaide Strikers ഇംഗ്ലീഷ് താരം അലക്സ് ഹെയിൽസ് ഉൾപ്പെടെയുള്ള താരങ്ങളാണ് ഡക്കായി പുറത്തായത്

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 11:45 PM IST
  • ബാറ്റിങ് നിരയിൽ പത്താമനായി ഇറങ്ങിയ ബ്രെൻഡൻ ഡോഗ്ഗെറ്റാണ് സിഡ്നി തണ്ടറിന്റെ ടോപ് സ്കോറർ.
  • നാല് റൺസാണ് ഡോഗ്ഗെറ്റിന്റെ സംഭാവന. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ താരം അലക്സ ഹെയിൽസ് ഉൾപ്പെടെയുള്ളവർ തണ്ടറിന്റെ ഭാഗമാണ്.
  • ഓപ്പണറായി ഇറങ്ങിയ ഇംഗ്ലീഷ് താരത്തിനോടൊപ്പം മറ്റ് നാല് താരങ്ങളാണ് റൺസൊന്നും എടുക്കാതെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്.
  • ഡിഡ്നി ടീമിന്റെ ഇന്നിങ്സിൽ ആകെ എസ്ടിആർ ആകെ ഏറിഞ്ഞത് ആറ് ഓവർ മാത്രം.
അഞ്ച് പേർ ഡക്ക്; ഇന്നിങ്സിൽ ഒരു താരം നേടിയ ഏറ്റവും ഉയർന്ന് സ്കോർ നാല്; ടി20 ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി ബിഗ് ബാഷ് ലീഗ് ടീം

ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി ബിഗ് ബാഷ് ലീഗ് ടീം സിഡ്നി തണ്ടർ. അഡ്ലെയ്ഡ് സട്രൈക്കേഴ്സിനെതിരെയുള്ള മത്സരത്തിൽ 15 റൺസ് മാത്രം എടുത്താണ് സിഡ്നി തണ്ടർ പുറത്താകുന്നത്. നേരത്തെ 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 21 റൺസെടുത്ത തർക്കി ക്രിക്കറ്റ് ടീമാണ് ഇതിന് മുമ്പ് ടി20 ക്രിക്കറ്റിൽ ഏറ്റവും ചെറിയ സ്കോർ സ്വന്തമാക്കിട്ടുള്ളത്. ആ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ടീം.

ബാറ്റിങ് നിരയിൽ പത്താമനായി ഇറങ്ങിയ ബ്രെൻഡൻ ഡോഗ്ഗെറ്റാണ് സിഡ്നി തണ്ടറിന്റെ ടോപ് സ്കോറർ. നാല് റൺസാണ് ഡോഗ്ഗെറ്റിന്റെ സംഭാവന. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ താരം അലക്സ ഹെയിൽസ് ഉൾപ്പെടെയുള്ളവർ തണ്ടറിന്റെ ഭാഗമാണ്. ഓപ്പണറായി ഇറങ്ങിയ ഇംഗ്ലീഷ് താരത്തിനോടൊപ്പം മറ്റ് നാല് താരങ്ങളാണ് റൺസൊന്നും എടുക്കാതെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഡിഡ്നി ടീമിന്റെ ഇന്നിങ്സിൽ ആകെ എസ്ടിആർ ആകെ ഏറിഞ്ഞത് ആറ് ഓവർ മാത്രം.

ALSO READ : Ind vs Ban: ബം​ഗ്ലാദേശിനെതിരായ ടെസ്റ്റിൽ രാഹുൽ നായകൻ; ഇന്ത്യൻ ടീമിൽ നാല് മാറ്റങ്ങൾ

അഞ്ച് വിക്കറ്റുകൾ തെറിപ്പിച്ച ഹെൻറി തോൺടണും നാല് വിക്കറ്റുകൾ നേടിയ വെസ് അഗറുമാണ് സിഡ്നി തണ്ടറിന് നാണംകെട്ട തോൽവി സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കുകയായിരുന്നു. 124 റൺസിനാണ് സട്രൈക്കേഴ്സിന്റെ ജയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News