Paris Olympics 2024 : വീണ്ടും അർജന്റീനിയൻ പ്രതിസന്ധി; ബ്രസീൽ പാരിസ് ഒളിമ്പിക്സിലേക്കില്ല

Paris Olympics 2024 Argentina vs Brazil : ഹാട്രിക് ഓളിമ്പിക്സ് കീരിടമെന്ന ബ്രസീലിന്റെ മോഹത്തെയാണ് അർജന്റീന തല്ലി കെടുത്തിയത്

Written by - Jenish Thomas | Last Updated : Feb 12, 2024, 02:25 PM IST
  • വെനെസ്വെലയിൽ വെച്ചായിരുന്നു മത്സരം
  • അർജന്റീനയ്ക്കൊപ്പം പാരാഗ്വെയും പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി
  • ലുസിയാനോ ഗോണ്ടുവാണ് അർജന്റീനയുടെ വിജയ ഗോൾ കണ്ടെത്തിയത്
Paris Olympics 2024 : വീണ്ടും അർജന്റീനിയൻ പ്രതിസന്ധി; ബ്രസീൽ പാരിസ് ഒളിമ്പിക്സിലേക്കില്ല

Argentina vs Brazil : പാരിസ് ഒളിമ്പിക്സ് യോഗ്യത ഫുട്ബോളിൽ അർജന്റീനയോട് തോറ്റ് ബ്രസീൽ. തോൽവിയോടെ ബ്രസീലിന്റെ പാരിസ് ഒളിമ്പിക്സ് പ്രവേശനം നഷ്ടമായി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലോകകപ്പ് ജേതാക്കളുടെ ജയം. പാരിസ് എത്തിയ ഹാട്രിക് ഒളിമ്പിക്സ് സ്വർണം നേട്ടമെന്ന ബ്രസീലിന്റെ മോഹമാണ് അർജന്റീന തല്ലി കെടുത്തിയത്. 2016 റിയോ ഒളിമ്പിക്സ്, 2020 ടോക്കിയോ ഒളിമ്പിക്സ് എന്നീ ഗെംയിസുകളിൽ ബ്രസീൽ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു.

പാരിസിലേക്ക് പറക്കാൻ ചിരകാലവൈരികൾക്കെതിരെയുള്ള യോഗ്യത മത്സരത്തിൽ ബ്രസീലിന് സമനില മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ വനെസ്വേലയിൽ വെച്ച് നടന്ന് ദക്ഷിണ അമേരിക്കൻ പ്രീ-ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ 1-0ത്തിന് കാനറിൽ തോൽക്കുകയായിരുന്നു. ജയത്തോടെ അർജന്റീന പാരിസലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. ലുസിയാനോ ഗോണ്ടുവാണ് മത്സരത്തിന്റെ രണ്ടാപകുതിയിൽ അർജന്റീനയ്ക്കായി വിജയഗോൾ നേടിയത്. അർജന്റീന തങ്ങളുടെ മൂന്നാമത്തെ ഒളിമ്പിക്സ് കിരീടമാണ് ലക്ഷ്യമിടുന്നത്. നേരത്തെ 2004, 2008 ഗെയിംസിലാണ് അർജന്റീന ഫുട്ബോളിൽ ഒളിമ്പിക്സ് സ്വർണം നേടിട്ടുള്ളത്.

ALSO READ : Virat Kohli Absence : ഒരു കൈയബദ്ധം! വിരാട് കോലി മാറി നിൽക്കുന്നതിന്റെ കാരണം താൻ പറഞ്ഞതല്ലയെന്ന് ഡിവില്ലിയേഴ്സ്

അർജന്റീനയ്ക്ക് പുറമെ പാരാഗ്വെയാണ് ദക്ഷിണാമേരിക്കൻ സ്ലോട്ടിൽ നിന്നും പാരിസിലേക്കെത്തുന്നത്. വെനെസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പാരാഗ്വെ തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് പാരാഗ്വെ രണ്ട് ഗോളുകളും കണ്ടെത്തിയത്. 48-ാം മിനിറ്റിൽ മധ്യനിര താരം ഡിഗോ ഗോമെസ്, 75-ാം മിനിറ്റിൽ സ്ട്രൈക്കർ കാർലോസ് ജാര സഗ്വിയർ എന്നിവരാണ് പാരാഗ്വെയ്ക്കായി ഗോളുകൾ നേടിയത്. ജയത്തോടെ യോഗ്യത ടൂർണമെന്റിൽ അർജന്റീനയ്ക്ക് മുകളിലായി ഫിനിഷ് ചെയ്താണ് പാരഗ്വെ പാരിസിലേക്കെത്തുന്നത്.

അണ്ടർ-23 താരങ്ങളെ അണിനിരത്തിയാണ് യോഗ്യത മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഒളിമ്പിക്സിൽ 23 വയസിന് മുകളിലുള്ള മൂന്ന് താരങ്ങൾ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. ഇതോടെ പാരിസ് ഒളിമ്പിക്സിൽ ലയണൽ മെസി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. 2008 ഒളിമ്പിക്സിലെ അർജന്റീനയുടെ സുവർണനേട്ടത്തിലെ പ്രധാന പങ്ക് മെസിയുടെ പ്രകടനമായിരുന്നു. 

2024 ജൂലൈ 26 മുതലാണ് പാരിസ് ഒളിമ്പിക്സിന് കൊടിയേറുക. ഓഗസ്റ്റ് 11 വരെയാണ് ഗെയിംസ് നീണ്ട് നിൽക്കുക. പത്തിനായിരത്തിൽ അധികം കായിക താരങ്ങളാകും പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുക. ഇത് മൂന്നാം തവണയാണ് പാരിസ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ 1900, 1924 എന്നീ വർഷങ്ങളിലാണ് പാരിസ് ഒളിമ്പിക്സിന് വേദിയായിട്ടുള്ളത്. ലണ്ടണിന് ശേഷം മൂന്നാം തവണ ഒളിമ്പിക്സിന് വേദിയാകുന്ന രണ്ടാമത്തെ നഗരമെന്ന പ്രത്യേകതയും ഇപ്പോൾ പാരിസിനുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News