Rumeli Dhar: ചലഞ്ചര്‍ ട്രോഫി: റുമേലി ധാറിന് ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമനം

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് സെന്‍ററിന്‍റെ  പരിശീലകയുമാണ്‌ റുമേലി ധാർ.

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 07:24 PM IST
  • മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഓള്‍ റൗണ്ടറുമായിരുന്ന റുമേലി ഇപ്പോള്‍ കെസിഎയുടെ അണ്ടര്‍ 19, അണ്ടര്‍ 23 വനിതാ ടീമുകളുടെ പരിശീലകയായും സേവനം അനുഷ്ടിക്കുന്നുണ്ട്.
  • കൊല്‍ക്കത്ത സ്വദേശിയായ റുമേലി ഇന്ത്യയ്ക്ക് വേണ്ടി നാല് ടെസ്റ്റ്, 78 അന്താരാഷ്ട്ര ഏകദിനം, 18 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Rumeli Dhar: ചലഞ്ചര്‍ ട്രോഫി: റുമേലി ധാറിന് ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമനം

തിരുവനന്തപുരം: കേരള അണ്ടര്‍ 19 വനിതാ ടീമിന്‍റെ പരിശീലക റുമേലി ധാറിന് അണ്ടര്‍-19 വുമന്‍സ് ടി20 ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഓള്‍ റൗണ്ടറുമായിരുന്ന റുമേലി ഇപ്പോള്‍ കെസിഎയുടെ അണ്ടര്‍ 19, അണ്ടര്‍ 23 വനിതാ ടീമുകളുടെ പരിശീലകയായും സേവനം അനുഷ്ടിക്കുന്നുണ്ട്. കൂടാതെ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് സെന്‍ററിന്‍റെ  പരിശീലകയുമാണ്‌. കൊല്‍ക്കത്ത സ്വദേശിയായ റുമേലി ഇന്ത്യയ്ക്ക് വേണ്ടി നാല് ടെസ്റ്റ്, 78 അന്താരാഷ്ട്ര ഏകദിനം, 18 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ, ബംഗാള്‍, എയര്‍ഇന്ത്യ, റെയില്‍വേ, രാജസ്ഥാന്‍, ആസാം എന്നിവര്‍ക്കായി നിരവധി ആഭ്യന്തര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അണ്ടര്‍ 19 ടി20 ചലഞ്ചര്‍ ട്രോഫി മത്സരത്തില്‍ ഇന്ത്യ എ ടീമിന്റെ ആദ്യ മത്സരം നാളെ റായ്പൂരില്‍ നടക്കും. ഇന്ത്യ ബി ടീമാണ് ആദ്യ എതിരാളികള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News