ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വർണം. കനേഡിയൻ താരത്തെ നേരിട്ടുള്ള സെറ്റിന് തകർത്താണ് സിന്ധു കോമൺവെൽത്തിൽ വ്യക്തിഗത ഇനത്തിൽ താരം ആദ്യ സ്വർണം സ്വന്തമാക്കുന്നത്. ഇതോടെ ബിർമിങ്ഹാമിലെ ഇന്ത്യയുടെ സ്വർണ വേട്ട 19 ആയി ഉയർന്നു. ആകെ മെഡൽ മെഡൽ വേട്ടയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
സ്കോർ : 21-15, 21-13
The 'Gold' Moment @Pvsindhu1
@KirenRijiju#India4CWG2022 #PVSindhu #GoldMedal #CommonwealthGames2022 pic.twitter.com/FSYVhXu2u2— Pradeep Tiwari (@Vikrama_Dithyan) August 8, 2022
നേരത്തെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ 2014 കോമൺവെൽത്തിൽ വെങ്കലവും 2018ൽ വെള്ളിയുമായിരുന്നു സിന്ധു തന്റെ കോമൺവെൽത്ത് കരിയറിൽ സ്വന്തമാക്കിയിരുന്നത്. ടീമിനത്തിൽ നേരത്തെ ഗോൾഡ് കോസ്റ്റിൽ വെച്ച് താരം സ്വർണം സ്വന്തമാക്കിയിരുന്നു.
11-6 lead in the 2nd set
Inching closer to Gold #PVSindhu #CWG22india
pic.twitter.com/kZy5fMdZVO— DD Sports (@Mahesh13657481) August 8, 2022
ALOS READ : CWG 2022: ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം; ഗുസ്തിയിൽ സ്വർണം നേടി രവികുമാറും വിനേഷും നവീനും
മറ്റൊരു മത്സരത്തിൽ ഇന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ സ്വർണ നേട്ടത്തിനായി മലേഷ്യയുടെ സി യോങ് എൻജിയെ നേരിടുന്നു. സെമിയിൽ ഇന്ത്യയുടെ കിഡമ്പി ശ്രീകാന്തിനെ തകർത്താണ് മലേഷ്യൻ കാരം ഫൈനലിൽ എത്തിയത്. ലക്ഷ്യ സെന്റെ പുറമെ നാല് ഫൈനൽ മത്സരങ്ങളാണ് ഇന്ന് ഇന്ത്യക്കുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.