Birmingham: ഇന്ത്യൻ Badminton സൂപ്പർ താരം PV Sindhu All England Badminton Championship ൽ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ അഞ്ചാം റാങ്കുകാരി ജപ്പാന്റെ Akane Yamaguchi യെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്താണ് സിന്ധു സെമി ബെർത്ത് ഉറപ്പിച്ചത്.
സ്കോർ- 16,21, 21-16, 21-19.
The emotion of reaching the semi-finals #YAE2021 pic.twitter.com/pFLQz8zsRW
— Yonex All England Badminton Championships (@YonexAllEngland) March 19, 2021
ALSO READ : COVID പോസിറ്റീവായ സൈനയ്ക്കും പ്രെണോയിക്കും മണിക്കൂറുകൾക്ക് ശേഷം നെഗറ്റീവ് ഫലം ലഭിച്ചു
ഇന്നലെ നടന്ന ക്വാർട്ടറിൽ മത്സരത്തിൽ സിന്ധു ഒരു സെറ്റിന് പിന്നിൽ നിന്നിട്ടാണ് തിരികെയത്തി അവസാന രണ്ട് സെറ്റിൽ മിന്നും പ്രകടനം നടത്തി ജയം സ്വന്തമാക്കിയത്. മൂന്നാം സെറ്റിൽ അവസാന നിമിഷം യാമാഗുച്ചി വരുത്തി വെച്ച പിഴവുകൾ മുതലെടുത്താൻ സിന്ധു മത്സരം സ്വന്തം കൈപിടിയിൽ കൊണ്ടുവന്നത്.
Outrageous winner! #YAE2021 pic.twitter.com/J5lmjazVno
— Yonex All England Badminton Championships (@YonexAllEngland) March 19, 2021
ഇതിന് മുമ്പുള്ള ടൂർണമെന്റുമായി താരതമ്യം ചെയ്യുമ്പോൾ സിന്ധുവിന്റെ ഇന്നലെത്ത് മത്സരത്തിൽ തികച്ചും വ്യത്യസ്തമായിട്ടാണ് പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ് ലോക ബാഡ്മിന്റെൺ ചാമ്പ്യൻഷിപ്പിൽ കാഴ്ചവെച്ച അതുപോലലെ തന്നെയുള്ള പ്രകടനമാണ് താരം പുറത്തെടുത്ത്. പ്രത്യേകിച്ചും താരത്തിന്റെ ശക്തമായ സ്മാഷും വേഗത്തിലുള്ള റാലികളും ഇത്തവണ കാണാൻ സാധിച്ചത്.
ALSO READ: Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും
സെമി ഫൈനലിൽ തായ്ലാൻഡ് താരം പോൺപാവീ ചോച്ചുവോങാണ് സിന്ധിവിന്റെ എതിരാളി. യുഎസ് താരം ബെയ്വാൻ സാങിനെ നേരിട്ടുള്ള സെറ്റിന് തകർത്താണ് സെമിയിൽ സിന്ധിവിനെതിരെ റാക്കറ്റെടുക്കുന്നത്. സെമിയിൽ ജയത്തിനായി തന്റെ 100% പ്രകടനം പുറത്തെടുക്കുമെന്ന് സിന്ധു പറഞ്ഞു.
"I’m really happy to be on the winning side." #YAE2021 pic.twitter.com/xxZqc0jSSW
— Yonex All England Badminton Championships (@YonexAllEngland) March 19, 2021
ALSO READ : മലയാളി Long Jump താരം Murli Sreeshankar സ്വന്തം ദേശീയ റിക്കോർഡ് തിരുത്തി Tokyo Olympics ന് യോഗ്യത നേടി
എന്നാൽ ഇതിന് മുമ്പ് ഇരുവരും തമ്മിൽ അഞ്ച് വട്ടം ഏറ്റമുട്ടിയപ്പോൾ നാല് പ്രാവിശ്യം സിന്ധുവിന് ജയിക്കാൻ സാധിച്ചത് ഇന്ത്യൻ താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. രണ്ടാമത്തെ സെമിയിൽ തായ്ലാൻഡിനെ തന്നെ റാത്ചാനോക് ഇന്റാനോണും ജപ്പാന്റെ നൊസോമി ഒകുഹാരയും തമ്മിൽ ഏറ്റമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...