കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഹെയ്തിയ്ക്കെതിരെ ബ്രസിലിന് തകര്‍പ്പന്‍ ജയം

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ദുര്‍ബ്ബലരായ ഹെയ്തിയെ ഒന്നിനെതിരേ എഴ ഗോളുകള്‍ക്ക് തകര്‍ത്ത് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഗംഭീര തിരിച്ചു വരവ് നടത്തി. ഹെയ്തിയെ. ദൗര്‍ഭാഗ്യം കാരണം പഴി കേള്‍ക്കേണ്ടി വരുന്ന ടീമിന് കോപ്പയിലെ വിജയം ആശ്വാസം ഏറെ നല്‍കുന്നു. ആദ്യ മത്സരത്തിലെ പിഴവുകളടച്ച് വന്ന ബ്രസീല്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

Last Updated : Jun 9, 2016, 10:29 AM IST
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഹെയ്തിയ്ക്കെതിരെ ബ്രസിലിന് തകര്‍പ്പന്‍ ജയം

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ദുര്‍ബ്ബലരായ ഹെയ്തിയെ ഒന്നിനെതിരേ എഴ ഗോളുകള്‍ക്ക് തകര്‍ത്ത് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഗംഭീര തിരിച്ചു വരവ് നടത്തി. ഹെയ്തിയെ. ദൗര്‍ഭാഗ്യം കാരണം പഴി കേള്‍ക്കേണ്ടി വരുന്ന ടീമിന് കോപ്പയിലെ വിജയം ആശ്വാസം ഏറെ നല്‍കുന്നു. ആദ്യ മത്സരത്തിലെ പിഴവുകളടച്ച് വന്ന ബ്രസീല്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഫിലിപ്പോ കൗട്ടീഞ്ഞോയുടെ ഹാട്രിക്ക് മികവിലും, റെനേറ്റോ അഗസ്‌റ്റോയുടെ ഇരട്ടഗോളുകളും മഞ്ഞപടയ്ക്ക് മികച്ച വിജയം നേടി കൊടുത്തു. കൂടാതെ  ഗബ്രിയേല്‍, ലൂക്കാസ് ലിമ എന്നിവരും മഞ്ഞക്കിളികള്‍ക്കായി സ്‌കോര്‍ ചെയ്തു.

Trending News