കാൻപുർ : ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-ട്വന്റിയില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
27 പന്തിൽ 36 റണ്‍സെടുത്ത മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സുരേഷ് റെയ്ന 23 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 34 റൺസെടുത്തു. 26 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി മോയിൻ അലി രണ്ടും മിൽസ്, ജോർദാൻ, പ്ലങ്കറ്റ്, സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഓപ്പണർ ലോകേഷ് രാഹുൽ (ഒൻപതു പന്തിൽ എട്ട്), യുവരാജ് സിങ് (13 പന്തിൽ 12), മനീഷ് പാണ്ഡെ (അഞ്ചു പന്തിൽ മൂന്ന്), ഹാർദിക് പാണ്ഡ്യ (12 പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. ഈ മൽസരത്തിലൂടെ അരങ്ങേറ്റം കുറിച്ച ജമ്മു കശ്മീർ താരം പർവേസ് റസൂൽ ആറു പന്തില്‍ അഞ്ച് റൺസെടുത്ത് റണ്ണൗട്ടായി.