New Delhi : Indian All Rounder Yusuf Pathan നും പേസ് ബോളർ R Vinay Kumar ഉും ഔദ്യോകികമായി ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. IPL താരലേലത്തിൽ ഒരു ടീമും എടുക്കാതെ വന്ന സാഹചര്യത്തിലാണ് യൂസഫ് പത്താൻ വിരമിച്ചത്. കർണാടക സ്വദേശിയായ വിനയ്കുമാറും തന്റെ 25 വർഷത്തെ ക്രിക്കറ്റ് കരിയറാണ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.
മുൻ ഇന്ത്യൻ പേസർ Irfan Pathan ന്റെ സഹോദരൻ യൂസഫ് ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ട്വന്റി-20 മത്സരങ്ങളിലായി ജേഴ്സി അണിഞ്ഞിട്ടുണ്ട്. 38കാരനായ യൂസഫ് ഇന്ത്യക്ക് ലഭിച്ച് രണ്ട് ലോകകപ്പിലും ടീമിലെ അംഗമായിരുന്നു. ഒരു സമയത്ത് മധ്യനിരയിൽ അവിശ്വസനീയമായ സന്ദർഭങ്ങളിൽ പോലും പത്താൻ ആശ്രിയിച്ചിരുന്ന ഇന്ത്യക്കായി ഏകദിനത്തിൽ 810 റൺസും ട്വന്റിയിൽ 236 റൺസും നേടിട്ടുണ്ട്. കൂടാതെ രാജസ്ഥാൻ റോയൽസ് ടീമിൽ വെച്ചും പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും പത്താന ഐപിഎൽ കപ്പും സ്വന്തമാക്കിട്ടുണ്ട്. All Rounder ആയ യൂസഫ് പത്താൻ രാജ്യാന്തര മത്സരത്തിൽ നിന്ന് 46 വിക്കറ്റുകളും നേടിട്ടുണ്ട്.
I thank my family, friends, fans, teams, coaches and the whole country wholeheartedly for all the support and love. #retirement pic.twitter.com/usOzxer9CE
— Yusuf Pathan (@iamyusufpathan) February 26, 2021
വിനയ്കുമാറാകെട്ട ഇന്ത്യക്കായി ഒരു ടെസ്റ്റിലും 31 ഏകദിനത്തിലും 9 ടി20യിലും ബോൾ എറിഞ്ഞിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളായി 49 വിക്കറ്റുകളാണ് വിനയ്കുമാർ നേടിയിരിക്കുന്നത്. കർണാർടകയിലെ ദേവാനാഗ്രെ സ്വദേശിയായ വിനയ്കുമാറിനെ ദേവനാഗ്രെ എക്സ്പ്രസ് എന്നാണ് വിളിക്കുന്നത്. 25 വർഷങ്ങളായി പല സ്റ്റേഷനുകളും കടന്ന് ദേവനാഗ്രെ എക്സപ്രെസ് റിട്ടയർമെന്റ് എന്ന് ക്രിക്കറ്റ് കരിയറിന്റെ അവസാന സ്റ്റോപിൽ എത്തിയെന്നാണ് ട്വിറ്റിൽ പങ്കുവെച്ച് കുറിപ്പിൽ വിനയ്കുമാർ അറിയിച്ചത്.
Thankyou all for your love and support throughout my career. Today I hang up my boots. #ProudIndian pic.twitter.com/ht0THqWTdP
— Vinay Kumar R (@Vinay_Kumar_R) February 26, 2021
ഇരുവരും തങ്ങളുടെ കരിയറിനായി ഏറ്റവും കൂടുതൽ സാഹിയിച്ച കുടുംബത്തെയും സഹതാരങ്ങളെയും മാതൃ ടീമിനെ തുടങ്ങിയെ എല്ലാവർക്കും കുറിപ്പിലൂടെ ഓർക്കുകയും ചെയ്തു. 2011 ലോകകപ്പിന് വിജയത്തിന് ശേഷമുള്ള ആഘോഷവേളയിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ചുമലിൽ ഏറ്റി നടന്നതാണ് തന്റെ കരിയറിൽ ഏറ്റവും മറിക്കാനാകത്ത മുഹൂർത്തമെന്ന് പത്താൻ തന്റെ വിരമിക്കൽ കുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക