Dubai: Kolkata Knight Riders-നെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിനെ പുറത്താക്കിയ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസന്‍റെ തകര്‍പ്പന്‍ ക്യാച്ചിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പറന്നെത്തിയ ബോള്‍ കൈപ്പിടിയിലൊതുക്കിയ ശേഷം സഞ്ജു മൈതാനത്ത് തലയിടിച്ച് വീഴുകയായിരുന്നു.
ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്
ആ വേദനം എത്രയുണ്ടാകുമെന്നു തനിക്കറിയാം എന്നാണ് സച്ചിന്‍ (Sachin Tendulkar) തന്‍റെ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. കൊല്‍ക്കത്തയുടെ ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ച്. ടോം കറനെറിഞ്ഞ അവസാനത്തെ പന്ത് ഒരു സ്ലോവര്‍ ഷോര്‍ട്ട് ബോളായിരുന്നു. ഇത് കൈപ്പിടിയിലൊതുക്കാന്‍ ഡീപ് ബാക്ക്വാഡ് സ്വയറിലേക്ക് ഓടിയെത്തിയ സഞ്ജു ഉയര്‍ന്നുചാടി ബോള്‍ കൈപ്പിടിയിലൊതുക്കിയ ശേഷം പിന്നിലേക്ക് മറിയുകയായിരുന്നു.
ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor; തിരുത്തി Gautam Gambhir
ബാലന്‍സ് തെറ്റിയ സഞ്ജു (Sanju Samson) തലയിടിച്ചാണ് ഗ്രൗണ്ടില്‍ വീണത്. ഗ്രൗണ്ടിലിരുന്ന് തല തിരുമ്മിയ സഞ്ജുവിനെ അരികിലേക്ക് സഹതാരങ്ങള്‍ ഓടിയെത്തുകയും താരത്തെ അഭിനന്ദിക്കുകയും ചെയ്തു. അല്‍പ്പനേരം അവിടെ തന്നെയിരുന്ന് വിശ്രമിച്ച ശേഷമാണ് സഞ്ജു വീണ്ടും മത്സരത്തില്‍ സജീവമായത്. ഇതിനു പിന്നാലെയാണ് സഞ്ജുവിനെ അഭിനന്ദിച്ച് സച്ചിന്റെ ട്വീറ്റെത്തിയത്.
Brilliant catch by @IamSanjuSamson!
I know how much it hurts when you bang your head like this on the ground. I experienced it in the 1992 World Cup in our match against the WI when I took a catch. #IPL2020 #RRvKKR
— Sachin Tendulkar (@sachin_rt) September 30, 2020
1992 - @sachin_rt
2020- @IamSanjuSamson https://t.co/u0N8Qq2wIi pic.twitter.com/gyTxOAOOdC— Mubin (@__mubean__) September 30, 2020
'സഞ്ജുവിന്റെ അതിഗംഭീരമായ ക്യാച്ച്! ഗ്രൗണ്ടില്‍ തല ഇങ്ങനെ ഇടിക്കുന്നതിന്റെ വേദന എനിക്കറിയാം. 1992ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ലോക കപ്പ് മത്സരത്തില്‍ ഒരു ക്യാച്ചെടുത്തപ്പോള്‍ ഞാനും ഈ വേദന അനുഭവിച്ചതാണ്' -സച്ചിന്‍ ട്വീറ്റ് ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 37 റൺസിനാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ആദ്യ പരാജയം നേരിട്ടത്.
ALSO READ | IPL 2020: രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
സാമാന്യം . ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയ ശേഷം കൃത്യതയാർന്ന ബൗളി൦ഗിലൂടെയും ഫീൽഡി൦ഗിലൂടെയുമാണ് KKR വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 47 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ടോപ് സ്കോറർ. രാജസ്ഥാനായി ജോഫ്ര ആർച്ചർ 18 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.
ALSO READ | 'സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തത്തില്‍ അത്ഭുതം' -ഇതിഹാസ താരം ഷെയ്ന്‍ വോണ്‍
ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് ഷാര്‍ജ (Sharjah) രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ടീം 137 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.