Cricket World Cup 2023 : പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്, ആദ്യം പന്തെറിയും; സർപ്രൈസ് മാറ്റവുമായി രോഹിത് ശർമ

Cricket World Cup 2023 India vs Pakistan : ബാറ്റിങ് ലൈനപ്പിൽ ഒരു മാറ്റം വരുത്തിയാണ് നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെതിരെ അഹമ്മദബാദിൽ ഇറങ്ങുന്നത്

Written by - Jenish Thomas | Last Updated : Oct 14, 2023, 02:15 PM IST
  • ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങിയിരിക്കുന്നത്
  • പാകിസ്താന്റെ പ്ലെയിങ് ഇലവനിൽ മാറ്റമില്ല
Cricket World Cup 2023 : പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്, ആദ്യം പന്തെറിയും; സർപ്രൈസ് മാറ്റവുമായി രോഹിത് ശർമ

അഹമ്മദബാദ് : ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ പാകിസ്താനെതിരെ ആദ്യം ബോളിങ് ചെയ്യും. ടീമിൽ ഒരു മാറ്റം വരുത്തിയാണ് ചിരികാല വൈരികൾക്കെതിരെ ഇന്ത്യ ഇന്ന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങുക. അതേസമയം ശ്രീലങ്കയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയാണ് പാകിസ്താൻ ഇന്ന് അണിനിരത്തിയിരിക്കുന്നത്. മത്സരത്തിലെ ആദ്യ പന്ത് ഉടനെറിയും.

ഡെങ്കിപ്പനി ഭേദമായി തിരികെ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. ഇടം കൈയ്യൻ ബാറ്റർ ഇഷാൻ കിഷൻ ഒഴിവാക്കിയാണ് രോഹിത് ശർമ ഇന്ത്യയുടെ ഒന്നാം നമ്പർ ബാറ്ററെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിന് തൊട്ടുമുമ്പായി പനി ബാധിതനായ യുവതാരത്തിന് ഓസ്ട്രേലിയയ്ക്കെതിരെ ഉൾപ്പെടെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു. തുടർന്ന് പാകിസ്താനെതിരെയുള്ള നിർണായക മത്സരത്തിലും ഗിൽ ഉണ്ടാകുമോ എന്ന് സംശയം നിൽക്കുമ്പോഴാണ് താരം പ്ലേയിൻ ഇലവനിൽ ഇടം നേടുന്നത്.

എന്നാൽ രോഹിത് തന്റെ ബോളിങ് ലൈനപ്പിൽ ഒരു മാറ്റവും വരുത്തിയില്ല. മുഹമ്മദ് ഷമിയെ പുറത്തിരുത്തികൊണ്ട് ഷാർദുൽ താക്കൂറാണ് മൂന്നാമതൊരു പേസറായി പ്ലേയിങ് ഇലവനിലുള്ളത്. കുൽദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് സ്പിൻ കൈകാര്യം ചെയ്യുന്നത്. അതേസമയം ടീമിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് പാകിസ്താൻ ഇന്നിറങ്ങുന്നത്. ലങ്കയ്ക്കെതിരെ വിജയം അടിച്ചെടുത്ത അതേ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യക്കെതിരെ ബാബർ അസം അണിനിരത്തിയിരിക്കുന്നത്.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്

പാകിസ്താന്റെ പ്ലേയിങ് ഇലവൻ - അബ്ദുൽ ഷെഫീഖ്, ഇമാം-ഉൾ-ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News