Cricket World Cup 2023 : ഡച്ചുപടയെ തകർത്ത് കിവീസിന് തുടർച്ചയായ രണ്ടാം ജയം; സാന്റ്നെറിന് 5 വിക്കറ്റ്

Cricket World Cup 2023 NZ vs NED : ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ മിച്ചൽ സാന്റ്നെറിനാണ് കളിയിലെ താരം

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 10:15 PM IST
  • 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിന് 223 റൺസെടുക്കാനെ സാധിച്ചുള്ള.
  • അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ മിച്ചൽ സാന്റ്നെറാണ് ഡച്ചുപടയെ പിടിച്ചെകെട്ടിയത്.
  • ഓപ്പണർ വിൽ യങ്, രചിൻ രവിന്ദ്ര, ക്യാപ്റ്റൻ ടോം ലാഥം എന്നിവരുടെ ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് നെതർലാൻഡ്സിനെതിരെ 323 റൺസെടുത്തത്.
Cricket World Cup 2023 : ഡച്ചുപടയെ തകർത്ത് കിവീസിന് തുടർച്ചയായ രണ്ടാം ജയം; സാന്റ്നെറിന് 5 വിക്കറ്റ്

ഹൈദരാബാദ് : ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിന് തുടർച്ചയായി രണ്ടാം ജയം. നെതർലാൻഡ്സിനെ 99 റൺസിനാണ് തകർത്തത്. കിവീസ് ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിന് 223 റൺസെടുക്കാനെ സാധിച്ചുള്ള. അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ മിച്ചൽ സാന്റ്നെറാണ് ഡച്ചുപടയെ പിടിച്ചെകെട്ടിയത്. ഓപ്പണർ വിൽ യങ്, രചിൻ രവിന്ദ്ര, ക്യാപ്റ്റൻ ടോം ലാഥം എന്നിവരുടെ ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് നെതർലാൻഡ്സിനെതിരെ 323 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 322 റൺസെടുത്തത്. വിൽ യങ്, രചിൻ രവിന്ദ്ര. ടോം ലാഥം എന്നീ താരങ്ങൾ കിവീസിന്റെ ഇന്നിങ്സിൽ അർധ സെഞ്ചുറി നേടി. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നെർ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസിലാൻഡ് സ്കോർ ബോർഡ് 300 കടത്തിയത്. ഡച്ച് ടീമിനായി ആര്യ ദത്ത്, പോൾ വാൻ മീക്കെരൻ, വാൻഡെർ മേർവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

AlSO READ : Cricket World Cup 2023 : 'യുവതാരങ്ങൾ കോലിയെ കണ്ട് പഠിക്കണം'; ഗൗതം ഗംഭീർ

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സിന് ഒരിക്കൽ പോലും വിജയം പ്രതീക്ഷവെച്ചില്ല. 69 റൺസെടുത്ത കോളി അക്കെർമാൻ മാത്രമാണ് ഡച്ച് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അഞ്ച് ഡച്ച് ബാറ്റർമാരെ പുറത്താക്കിയ സാന്റ്നെറാണ് നെതർലാൻഡ്സിന്റെ തകർത്തത്. പേസർ മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും സ്വന്തമാക്കി. രവിന്ദ്രയാണ് മറ്റൊരു വിക്കറ്റ് നേടിയ താരം.

നാളെ ഒക്ടോബർ പത്തിന് ലോകകപ്പിൽ രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലദേശിനെ നേരിടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് നിലവിലെ ചാമ്പ്യന്മാർ നാളെ ധർമശ്ശാലയിൽ ഇറങ്ങുന്നത്. രാവിലെ 10.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ടീം ന്യൂസിലാൻഡിനോട് തോറ്റിരുന്നു. രണ്ടാമത്തെ മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഹൈദരാബാദിൽ വെച്ചാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News