ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ യൂറോപ്യലെ ക്ലബ് ഫുട്ബോൾ കരിയർ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സൗദി പ്രോ ലീഗ് ക്ലബായ അൽ നാസറിനൊപ്പം ചേർന്നിരിക്കുകയാണ്. തന്റെ കരിയറിന്റെ അവസാന കാലഘട്ടം ഏഷ്യൻ ഫുട്ബോളിൽ ചിലവഴിക്കുന്ന താരം ഇന്ന് തന്റെ 38-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ പിറന്നാൾ ദിനത്തിൽ ഫുട്ബോളിലെ താരരാജാവായ റൊണാൾഡോയിലെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
തന്റെ കരിയറിലെ രണ്ടാമത്തെ ക്ലബായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ എത്തി ഒരു സീസൺ പൂർത്തിയാക്കിയതിന് പിന്നാലെയാണ് റൊണാൾഡോ ടീം മാനേജുമെന്റുമായിട്ടും കോച്ചുമായി ഉടക്കി യൂറോപ്പ് വിടാൻ തീരുമാനമെടുക്കുന്നത്. എന്നിരുന്നാലും ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ നേട്ടം മാഞ്ചസ്റ്ററിൽ നിന്നും തന്നെയായിരുന്നു. യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ 118 ഗോളുകളാണ് നേടിട്ടുള്ളത്. അതിൽ ഒരു ഗോൾ എഫ് സി പോർട്ടോയ്ക്കെതിരെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നാൽപത് വാരം അകലെ നിന്നും പായിച്ച ഫ്രീകിക്കിലൂടെയായിരുന്നു. ആ ഗോൾ റൊണാൾഡോയ്ക്ക് പ്രഥമ ഫിഫ പുസ്കസ് അവാർഡ് നേടി കൊടുത്തു.
ALSO READ : Cristiano Ronaldo: സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ നസ്റിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കന്നി ഗോൾ
റൊണാൾഡോയ്ക്ക് കരിയറിൽ അഞ്ച് തവണ ബാലൺ ഡി ഓർ പുര്സകാരം നേടി. 2008, 2013, 2014, 2016, 2017 എന്നീ വർഷങ്ങളിൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയത്. ഏറ്റവും അവസാനമായി 2016-17 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ലാലിഗയും ചാമ്പ്യൻസ് ട്രോഫി നേടി കൊടുത്തിരുന്നു.
പോർച്ചുഗൽ ആദ്യമായി യൂറോ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് റൊണാൾഡോ നേതൃത്വത്തിലായിരുന്നു. പാരിസ് വെച്ച് നടന്ന ഫൈനലിൽ ഫ്രെഞ്ച് ടീമിനെ തോൽപ്പിച്ചാണ് പറങ്കി പട ആദ്യമായി യൂറോപ്യൻ ചാമ്പ്യന്മാരാകുന്നത്. നിർഭാഗ്യമെന്തെന്നാൽ റൊണാൾഡോ ഫൈനൽ മത്സരത്തിൽ 25-ാം മിനിറ്റിൽ പരിക്കേറ്റ് പിന്മാറേണ്ടി വന്നു. തുടർന്ന് ഡഗൌട്ടിലെത്തിയ താരം മൈതനാത്തിലെ താരങ്ങൾക്കേ താന്നാൽ കഴിയും വിധം പ്രചോദനവും നിർദേശങ്ങളും നൽകുയായിരുന്നു. 2016ലോ യൂറോ കപ്പ് ജയത്തിന് ശേഷം റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ പ്രഥമ നേഷൻസ് ലീഗ് സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...