Cristiano Ronaldo വീണ്ടും മാഞ്ചസ്റ്ററിലേക്ക്? താരം Juventus വിടുന്നു എന്ന് റിപ്പോർട്ട്

Cristiano Ronaldo ഇറ്റാലിയൻ ലീഗായ സിരി എയിലെ ക്ലബായ യുവന്റസ് (Juventus) വിടുന്നു. പുറത്ത് വരുന്ന വിവധ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി (Manchester City) താരത്തെ സ്വന്തമാക്കുനുള്ള എല്ല നടപടികളും ആരംഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 01:43 PM IST
  • ഇംഗ്ലീഷ് ടീം നായകൻ ഹാരി കെയിൻ ടോട്നാമിൽ തുടരുമെന്ന് വ്യക്തമാക്കിയതോടെയാണ് മാഞ്ചസ്റ്റർ സിറ്റി റൊണാൾഡോയെ പ്രിമീയർ ലീഗിലേക്കെത്തിക്കാൻ തയ്യറെടുപ്പുകൾ ആരംഭിച്ചത്.
  • സെർജിയോ അഗ്യൂറോ സിറ്റി വട്ടതോടെ ക്ലബിന് ഒരു സ്റ്റാർ സ്ട്രൈക്കർ ഇല്ലാതിരിക്കുകയായിരുന്നു.
  • അതേസമയം കഴിഞ്ഞ ആഴ്ചകളിലായി പോർച്ചുഗീസ് താരം തിരികെ റയൽ മാഡ്രിഡിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
  • എന്നാൽ അവ ക്രിസ്റ്റ്യാനോ നിഷേധിച്ചിരുന്നു.
Cristiano Ronaldo വീണ്ടും മാഞ്ചസ്റ്ററിലേക്ക്? താരം Juventus വിടുന്നു എന്ന് റിപ്പോർട്ട്

Milan : പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഇറ്റാലിയൻ ലീഗായ സിരി എയിലെ ക്ലബായ യുവന്റസ് (Juventus) വിടുന്നു. പുറത്ത് വരുന്ന വിവധ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി (Manchester City) താരത്തെ സ്വന്തമാക്കുനുള്ള എല്ല നടപടികളും ആരംഭിച്ചു. 

ഈ സമ്മർ വരെയാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസിലെ കാലാവധി. എന്നിരുന്നാലും ഇറ്റാലിയൻ താരത്തെ കൈമാറാൻ തയ്യാറെടക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

ALSO READ : UCL Draw : ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് തിരിച്ചു, ഇത്തവണത്തെ മരണഗ്രൂപ്പായി ലിവർപൂളും അത്ലറ്റിക്കോയും അടങ്ങുന്ന ഗ്രൂപ്പ് ബി

കൂടാതെ തനിക്ക് യുവന്റസ് വിടണമെന്ന് റൊണാൾഡോ തന്റെ സഹകളിക്കാരോട് അറിയിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് റൊണാൾഡോയുടെ മാനേജർ ജോർജെ മെൻഡസ് ഉടൻ സിറ്റിയും ബന്ധപ്പെടുമെന്നാണ് സ്പോർട്സ് മാധ്യമ പ്രവർത്തകനായ ഫബ്രിസോ റൊമാനോ അറിയിച്ചിരിക്കുന്നത്.

ALSO READ : Sandesh Jhinghan ഇനി ക്രൊയേഷ്യയിൽ പ്രതിരോധിക്കും, താരം ക്രൊയേഷ്യൻ ടോപ് ലീഗ് ടീമായ HNK Sibenik മായി കരാറിൽ ഏർപ്പെട്ടു

ഇംഗ്ലീഷ് ടീം നായകൻ ഹാരി കെയിൻ ടോട്നാമിൽ തുടരുമെന്ന് വ്യക്തമാക്കിയതോടെയാണ് മാഞ്ചസ്റ്റർ സിറ്റി റൊണാൾഡോയെ പ്രിമീയർ ലീഗിലേക്കെത്തിക്കാൻ തയ്യറെടുപ്പുകൾ ആരംഭിച്ചത്. സെർജിയോ അഗ്യൂറോ സിറ്റി വട്ടതോടെ ക്ലബിന് ഒരു സ്റ്റാർ സ്ട്രൈക്കർ ഇല്ലാതിരിക്കുകയായിരുന്നു.

ALSO READ : Lionel Messi: ലയണല്‍ മെസിയുടെ പത്താം നമ്പർ ജേഴ്‌സിക്ക് പുതിയ അവകാശിയെത്തി

അതേസമയം കഴിഞ്ഞ ആഴ്ചകളിലായി പോർച്ചുഗീസ് താരം തിരികെ റയൽ മാഡ്രിഡിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവ ക്രിസ്റ്റ്യാനോ നിഷേധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News