Ravi Dahiya: പഠിച്ച സ്കൂളിന് ഇനി സ്വന്തം പേര്; ഒളിമ്പ്യൻ രവി ദഹിയക്ക് ഡൽഹി സർക്കാരിന്റെ ആദരം

ആദർശ് നഗറിൽ സ്ഥിതിചെയ്യുന്ന രാജ്‌കിയ ബാൽ വിദ്യാലയത്തിനാണ് സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ ഒളിമ്പിക്‌ വെള്ളി മെഡൽ ജേതാവ് രവി ദഹിയയുടെ പേര് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2021, 03:18 PM IST
  • രവി ദഹിയക്ക് ഡൽഹി സർക്കാരിന്റെ ആദരം.
  • രവി ദഹിയ പഠിച്ച രാജ്‌കിയ ബാൽ വിദ്യാലയ ഇനി മുതൽ അറിയപ്പെടുക രവി ദഹിയ ബാൽ വിദ്യാലയ എന്നാകും.
  • സ്‌കൂളില്‍ രവി ദഹിയക്ക് സ്വീകരണം ഒരുക്കിയ ചടങ്ങിലാണ് പേര് മാറ്റം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
  • ടോക്കിയോ ഒളിമ്പികിസിലെ വെള്ളിമെഡൽ ജേതാവാണ് 23 കാരനായ രവി ദഹിയ.
Ravi Dahiya: പഠിച്ച സ്കൂളിന് ഇനി സ്വന്തം പേര്; ഒളിമ്പ്യൻ രവി ദഹിയക്ക് ഡൽഹി സർക്കാരിന്റെ ആദരം

ന്യൂഡൽഹി:  ഡൽഹിയിലെ രാജ്‌കിയ ബാൽ വിദ്യാലയത്തിന്‍റെ (Rajkiya Bal Vidyalaya) പേര് ഇനി മുതൽ രവി ദഹിയ ബാൽ വിദ്യാലയ (Ravi Dahiya Bal Vidyalaya) എന്ന് അറിയപ്പെടും. ഒളിംപിക് മെഡൽ ജേതാവ് രവി ദഹിയക്ക് (Ravi Dahiya) ആദരസൂചകമായാണ് ഡൽഹി സർക്കാർ സ്കൂളിന്റെ പേര് മാറ്റിയത്. രവി ദഹിയ പഠിച്ച വിദ്യാലയമാണ് ഇത്. സർക്കാർ സ്‌കൂളിന് (Government School) രവി ദഹിയയുടെ പേര് നൽകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ (Manish Sisodia) ആണ് പ്രഖ്യാപിച്ചത്. 

‌‌"സർക്കാർ സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയായ രാവി ദഹിയ ഇന്ത്യക്ക് ഒളിമ്പിക് മെഡൽ (Olympic Medal) നേടിത്തന്നത് അഭിമാനകരമായ കാര്യമാണ്. അതിനാലാണ് സ്കൂളിന്‍റെ പേരിനൊപ്പം ദഹിയയുടെ പേര് ചേർത്തത്. സ്‌കൂളിൽ രവി ദഹിയയുടെ ഒരു വലിയ ഛായാചിത്രവും സ്ഥാപിക്കും. ഇതിലൂടെ വളർന്നു വരുന്ന കുട്ടികൾക്ക് ഒളിമ്പിക്‌സിലേക്കുള്ള പ്രചോദനമായി ഇത് മാറും. രാജ്യ തലസ്ഥാനത്ത് സ്‌പോർട്‌സ് പ്രോൽസാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയോടൊപ്പം(Sports University) തന്നെ കായിക മേഖലക്ക് മാത്രമായി ഒരു സ്‌കൂളും സർക്കാർ ഉടൻ സ്ഥാപിക്കും. ഈ സ്‌കൂളിലേക്കുള്ള പ്രവേശനം അടുത്ത അക്കാദമിക് ഘട്ടം മുതൽ ആരംഭിക്കും",  ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.

Also Read: Tokyo Olympics 2020 : രവികുമാർ ദഹിയക്ക് വെള്ളി മാത്രം, ഗുസ്തി ഫൈനലിൽ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി

കായികരംഗത്ത് മികച്ച പ്രകടനം നടത്തുന്ന കായികതാരങ്ങളെ സഹായിക്കാൻ ഡൽഹി സർക്കാർ (Delhi government) മൂന്ന് തലങ്ങളിലായി സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ചതായും സിസോഡിയ കൂട്ടിചേർത്തു. ആദ്യ തലത്തിൽ, 14 വയസ്സുവരെയുള്ള കായികതാരങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. രണ്ടാമത്തെ തലത്തിൽ, 17 വയസ്സുവരെയുള്ള കായികതാരങ്ങൾക്ക് 3 ലക്ഷം രൂപ വരെയും 17 വയസ്സിന് മുകളിലുള്ള കളിക്കാർക്ക് 16 ലക്ഷം രൂപ വരെയും സഹായം നൽകുന്ന പദ്ധതിയാണിത്.

Also Read: Olympic Games Tokyo 2020 Neeraj Chopra: അന്ന് അഭിനവ്, ഇന്ന് നീരജ് 13 വർഷത്തിൽ ചരിത്രമെഴുതിയ ഇന്ത്യയുടെ തങ്കക്കുടങ്ങൾ

സ്‌കൂളില്‍ രവി ദഹിയക്ക് സ്വീകരണം ഒരുക്കിയ ചടങ്ങിലാണ് പേര് മാറ്റം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തികമായി ഒരുപാട് സഹായങ്ങൾ ഡൽഹി സർക്കാർ തന്റെ വളർച്ചയിൽ ചെയ്തിട്ടുണ്ടെന്ന് രവി പ്രതികരിച്ചു. പരിശീലനം, പരിശീലകർ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയെല്ലാം ദഹിയക്ക് ലഭിച്ചിരുന്നത് ഡൽഹി സർക്കാരിന്റെ 'മിഷൻ എക്സലൻസ്' എന്ന പദ്ധതിയിലൂടെയായിരുന്നു.

Also Read: Tokyo Olympics 2020 : ഗോദയിലൂടെ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു, ഗുസ്തിയിൽ Ravi Kumar Dahiya ഫൈനലിൽ, സ്വർണം ഒരു ജയത്തിനരികെ

2020 ടോക്കിയോ ഒളിമ്പികിസിലെ വെള്ളിമെഡൽ ജേതാവാണ് 23 കാരനായ രവി ദഹിയ. ഒളിമ്പിക്‌സിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെയാണ് മെഡൽ നേട്ടം. പുരുഷൽമാരുടെ 57 കിലോഗ്രാം വിഭാഗം ഗുസ്തി (Wrestling) ഫൈനലിൽ റഷ്യൻ താരം സവുർ ഉഗൈവിനോടാണ് രവി പോരാടിയത്. സുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ വെള്ളിമെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രവി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News