പണം തട്ടി കബളിപ്പിച്ചു; ധോണി സുപ്രീംകോടതിയിലേക്ക്!!

റാഞ്ചിയിലെ അമ്രപാളി സഫാരിയിലാണ് ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ ധോണി ഫ്ലാറ്റ് ബുക്ക്‌ ചെയ്തിരുന്നത്. 

Last Updated : Apr 28, 2019, 01:35 PM IST
പണം തട്ടി കബളിപ്പിച്ചു; ധോണി സുപ്രീംകോടതിയിലേക്ക്!!

ന്യൂഡല്‍ഹി: അമ്രപാളി ഗ്രൂപ്പിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സി൦ഗ് ധോണി സുപ്രീംകോടതിയിലേക്ക്. 

ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നും പിന്നീട് പറ്റിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധോണി ഹര്‍ജി നല്‍കിയിരിക്കുന്നത്. 

കമ്പനിയുടെ ക്രെഡിറ്റേഴ്സ് ലിസ്റ്റില്‍ തന്‍റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നും ധോണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റാഞ്ചിയിലെ അമ്രപാളി സഫാരിയിലാണ് ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ ധോണി ഫ്ലാറ്റ് ബുക്ക്‌ ചെയ്തിരുന്നത്. 

റിയല്‍ എസ്റ്റേറ്റ് കമ്പനി ബ്രാന്‍റായ അമ്രപാളി പ്രൊമോഷന്‍ കരാര്‍ തുകയോ ഫ്ലാറ്റോ നല്‍കിയില്ലെന്നാണ് ധോണി പറയുന്നത്. 

കരാറില്‍ പറഞ്ഞിരുന്ന 40 കോടിയോളം രൂപ കുടിശിക വരുത്തിയെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം ധോണി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്‍റെ പലിശയായ 16.42 കോടി രൂപയും അമ്രപാളി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്ന് ധോണി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 

2009ല്‍ അമ്രപാളിയുടെ ബ്രാന്‍ഡ് അംബാസഡറായ ധോണിയെ കമ്പനി മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും ഉപയോഗിച്ചിരുന്നു.

ഫ്ലാറ്റ് നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് 46,000 പേരെ കബളിപ്പിച്ചെന്ന് പരാതി ഉയര്‍ന്നതോടെയാണ് താരം കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 

പരാതികള്‍ക്കൊപ്പം ബ്രാന്‍ഡ്‌ അംബാസിഡറായ ധോണിയ്ക്കും കമ്പനിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമായിരുന്ന സാക്ഷിയ്ക്കുമെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. 

വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ഫെബ്രുവരിയില്‍ കേസിലിടപ്പെട്ട സുപ്രീംകോടതി അമ്രപാളി ഗ്രൂപ്പിന്‍റെ സിഎംഡിയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 

Trending News