Video: ക്യാപ്റ്റന്‍ കൂളിന് മുന്നറിയിപ്പ് നല്‍കി കൃണാല്‍!!

2019 ഐപിഎല്‍ ആരംഭിച്ച ശേഷം ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ഒന്നായിരുന്നു അശ്വിന്‍റെ 'മാന്‍ക്കഡിംഗ്'.

Last Updated : Apr 4, 2019, 02:11 PM IST
Video: ക്യാപ്റ്റന്‍ കൂളിന് മുന്നറിയിപ്പ് നല്‍കി കൃണാല്‍!!

2019 ഐപിഎല്‍ ആരംഭിച്ച ശേഷം ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ഒന്നായിരുന്നു അശ്വിന്‍റെ 'മാന്‍ക്കഡിംഗ്'.

ഇപ്പോഴിതാ, ചെന്നൈയുടെ ക്യാപ്റ്റന്‍ കൂള്‍ ധോണിയ്ക്ക് മാന്‍ക്കഡിംഗ് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം  കൃണാല്‍ പാണ്ഡ്യ.  

ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിനിടെയായിരുന്നു സംഭവം. 

പന്തെറിയാനായി ക്രീസിലെത്തിയ ക്രുണാല്‍ ബോള്‍ എറിയാതെ ആക്ഷന്‍ മാത്രം കാണിക്കുകയായിരുന്നു. 

എന്നാല്‍ ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടുത്താനായിരുന്നില്ല കൃണാലിന്‍റെ ശ്രമം. മാന്‍ക്കഡിംഗ് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാല്‍, തന്‍റെ പ്രതികരണങ്ങള്‍ ശക്തമാണെന്നും പ്രസന്‍സ് ഓഫ് മൈന്‍ഡ് കൂടുതല്‍ മൂര്‍ച്ചയുള്ളതായി മാറിയെന്നും ധോണി ഒരിക്കല്‍ കൂടി തെളിയിച്ചു.

മുന്നറിയിപ്പ് നല്‍കാനായിരുന്നു കൃണാലിന്‍റെ ശ്രമമെങ്കിലും ധോണി ക്രീസിനു വെളിയിലായിരുന്നെങ്കില്‍ അതൊരു വിക്കറ്റായി മാറുമായിരുന്നു. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ ബട്ട്ലറിനെ അശ്വിന്‍ മാന്‍ക്കഡിംഗിലൂടെ പുറത്താക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.

43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ  69 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് ബട്ട്ലറിനെ അശ്വിന്‍ മാന്‍ക്കഡിംഗിലൂടെ പുറത്താക്കിയത്. 

ഇതോടെ, അനായാസ ജയത്തിലേക്ക് കുതിച്ച രാജസ്ഥാന് മത്സരം നഷ്ടപ്പെടുകയായിരുന്നു. 

Trending News