Berlin : ജര്‍മന്‍ ടെന്നീസ് താരം അലക്‌സാണ്ടര്‍ സവരേവിനെതിരെ (Alexander Zverev) മുന്‍ കാമുകി ഓള്‍ഗ ഷാര്യപോവ (Olga Sharypova) ഉന്നിയിച്ച ഗാര്‍ഹിക പീഡന ആരോപണത്തിൽ. ആരോപണത്തിൽ അലക്‌സാണ്ടര്‍ അന്വേഷണം ആരംഭിച്ച് അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (ATP). ഷാര്യപോവ മുൻ ടെന്നീസ് താരവും കൂടിയാണ്.
ഓഗസ്റ്റില്‍ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഷാര്യപോവ അലക്‌സാണ്ടര്‍ സവരേവിനെതിരെയുള്ള ഗാർഹിക പീഡനം ആരോപണം പുറത്തറിയിക്കുന്നത്. സവരേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ഓള്‍ഗ ഇന്റർവ്യൂവിൽ തുറന്ന പഞ്ഞത്. എന്നാൽ ലോക നാലാം നമ്പർ താരമായ സരേവ് തനിക്കെതിരെ മുൻ കാമുകി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിരന്തരമായി നിഷേധിക്കുകയായിരുന്നു.
ALSO READ : യുവരാജിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യ
"സവരേവിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അവ അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ട്, ഞങ്ങളുടെ അന്വേഷണം സംഭവത്തിലെ വസ്തുകള്‍ കണ്ടെത്താനും തുടര്‍ നടപടികള്‍ നിര്‍ണയിക്കാനും സാധിക്കുമെന്ന് എന്ന് വിശ്വസിക്കുന്നു" ATP CEO മാസ്സിമോ കാല്‍വെല്ലി പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ : മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്
"സവരേവ് ഈ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുന്നു എന്നുള്ള ഞങ്ങൾ അംഗീകരിക്കുന്നു" കാല്‍വെല്ലി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ALSO READ : മുഹമ്മദ് ഷമിക്കെതിരെയുള്ള അറസ്റ്റ് വാറണ്ടിന് സ്റ്റേ
ഷാര്യപോവയുടെ ആരോപണം പുറത്ത് വിട്ട ഗാൺലൈൻ മാധ്യമത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുനുള്ള എല്ലാ തയ്യാറെടുപ്പുകളും സവരേവ് നടത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...