ലോകം ഒന്നടങ്കം കാണാൻ കാത്തിരക്കുന്ന വമ്പൻ പോരാട്ടമാണ് റയൽ മാഡ്രിഡ് എഫ് സി ബാഴ്സലോണ എൽ ക്ലാസിക്കോ മത്സരം. സ്പാനിഷ് വമ്പന്മാർ നേർക്കുനേരെത്തുമ്പോൾ യുദ്ധം പോലെയാണ് ആരാധകർ കാണുന്നത്. എൽ ക്ലാസിക്കോ പോരാട്ടം എന്നതിലുപരി ലാ ലിഗ പോയിന്റ് പട്ടികയിൽ ആരും ഒന്നാമതെത്തും എന്ന് ഇന്നത്തെ മത്സരം നിർണിയക്കും. ഇരു സ്പാനിഷ് വമ്പന്മാരും 22 പോയിന്റുമായി ലാ ലിഗ പോയിന്റെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. ഗോളിന്റെ അടിസ്ഥാനത്തിൽ ബാഴ്സലോണയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ചാമ്പ്യൻസ് ലീഗിൽ നേരിട്ട തിരിച്ചടികൾക്കും വിമർശനങ്ങൾക്കും എൽ ക്ലാസിക്കോയിലൂടെ മറുപടി നൽകാനാണ് കറ്റാലന്മാരുടോ കോച്ച് സാവി ഇന്ന് ലക്ഷ്യമിടുന്നത്. ഏത് വിധേനയും യുറോപ്യൻ ഫുട്ബോളിലെ തങ്ങളുടെ ആധിപത്യം തുടരുകയെന്ന ലക്ഷ്യമാണ് കാർലോ ആൻസെലോട്ടിയുടെ നേതൃത്വത്തിലുള്ള മാഡ്രിഡിനുള്ളത്.
ഏറ്റവും അവസാനമായി നടന്ന അഞ്ച് എൽ ക്ലാസിക്കോയിൽ മൂന്നെണ്ണത്തിൽ ജയിച്ചത് റയൽ മാഡ്രിഡാണ്. രണ്ടെണ്ണത്തിൽ ബാഴ്സ ജയം കണ്ടെത്തുകയും ചെയ്തു. മാർച്ച് 2022ൽ നടന്ന ഏറ്റവും അവസാനത്തെ എൽ ക്ലാസിക്കോയിൽ ജയം ബാഴ്സയ്ക്കൊപ്പമായിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് കറ്റാലന്മാർ ജയം സ്വന്തമാക്കിയത്.
ALSO READ : ISL : കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ മത്സരം എവിടെ എപ്പോൾ എങ്ങനെ ലൈവായി കാണാം?
റയൽ മാഡ്രിഡ് ബാഴ്സലോണ പോരാട്ടം എപ്പോൾ എവിടെ എങ്ങനെ ലൈവായി കാണാം?
ഒക്ടോബർ 16 ഇന്ന് വൈകിട്ട് 7.45നാണ് മത്സരം. റയലിന്റെ തട്ടകയമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ചാണ് മത്സരം. ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്വർക്കിനാണ് ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണം അവകാശമുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോമായ വൂട്ടിലും മത്സരം തൽസമയം കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...