Euro 2020 Final : യൂറോ ഹോമിലേക്കല്ല റോമിലേക്ക് പോയി, 53 വർഷത്തിന് ശേഷം യൂറോ കപ്പിൽ മുത്തിമിട്ട് ഇറ്റലി

നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനില പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അസൂറികൾ തങ്ങളുടെ രണ്ടാം യൂറോ കീരിടം സ്വന്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 08:51 AM IST
  • ശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനില പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അസൂറികൾ തങ്ങളുടെ രണ്ടാം യൂറോ കീരിടം സ്വന്തമാക്കുന്നത്.
  • 1968ന് ശേഷം ആദ്യമായിട്ടാണ് ഇറ്റലി യൂറോ കപ്പിൽ മുത്തിമുടുന്നത്.
  • ടൂർണമെന്റിൽ ഉടനീളം അസൂറികൾ തങ്ങളുടെ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു.
Euro 2020 Final : യൂറോ ഹോമിലേക്കല്ല റോമിലേക്ക് പോയി, 53 വർഷത്തിന് ശേഷം യൂറോ കപ്പിൽ മുത്തിമിട്ട് ഇറ്റലി

London : യൂറോ കപ്പ് 2020ന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇറ്റലി തങ്ങളുടെ രണ്ടാമത്തെ യൂറോ കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനില പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അസൂറികൾ തങ്ങളുടെ രണ്ടാം യൂറോ കീരിടം സ്വന്തമാക്കുന്നത്.

പെനാൽറ്റിയിൽ ഇംഗ്ലണ്ടിനായി ഹാരി കെയ്നും ഹാരി മഗ്വെയറും ഗോൾ ലക്ഷ്യം കണ്ടെത്തിയെങ്കിൽ മാക്കസ് റാഷ്ഫോർഡ് പുറത്തേക്കും ജേഡൺ സാഞ്ചോയുടെയും ബുക്കായോ സാക്കയുടെ പെനാൽറ്റി ഗ്ലാനുഗി ഡൊണറുമാ സേവ് ചെയ്യുകയും ചെയ്തു. ഇറ്റലിക്കായി ഡൊമനിക്കോ ബെറാഡിയും, ലിയോനാർഡോ ബൊനൂച്ചിയും, ഫെഡെറിക്കോ ബെനാർഡെസ്കിയുമാണ് ഗോൾ കണ്ടെത്തിയത്.

ALSO READ : Euro 2020 Semi Final : ഡെൻമാർക്കിന്റെ അട്ടിമറി വെല്ലുവിളിയെ മറികടന്ന് ഇംഗ്ലണ്ട് അവസാനം യൂറോ ഫൈനലിലെത്തി, എതിരാളി അസൂറികൾ

ഇറ്റലിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു .യൂറോ ഫൈനലിന് കിക്കോഫ് ചെയ്തത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ കെവിൻ ട്രിപ്പിയർ നൽകിയ ക്രോസ് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ലഫ്റ്റ് വിങ് ബാക്ക് ലൂക്ക് ഷോയിലൂടെ ഇംഗ്ലണ്ട് ലീഡ് നേടുകയായിരുന്നു. മത്സരം തുടങ്ങി ഒന്ന് ഒത്തിണക്കത്തോടെ അസൂറികൾ വരുന്നതിനിടെയായിരുന്നു ആദ്യം ഗോൾ പിറന്നത്.

ALSO READ : Copa America 2021 Final : 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക അർജന്റീനയിലേക്ക്, രാജ്യത്തിന് വേണ്ടി മെസിയുടെ ആദ്യ കപ്പ് നേട്ടം

എന്നാൽ അതിൽ തളരാതെ അസൂറികൾ മെല്ലെ ഇംഗ്ലീഷ് ബോക്ലിലേക്ക് ആക്രമണങ്ങൾ മെനഞ്ഞു. എന്നാൽ അവയൊന്നും ഇംഗ്ലണ്ട് പ്രതിരോധത്തെ ഭേദിക്കാൻ സാധിച്ചില്ല. തുടർന്ന് ഒരു ലീഡിൽ ആദ്യ പകുതി അവസാനിക്കുകയും ചെയ്തു.

ശേഷം രണ്ടാം പകതിയിൽ മത്സരം മുഴുവനായി ഇറ്റലിയുടെ പക്കലാക്കി. മത്സരം 67-ാം മിനിറ്റ് പിന്നിട്ടപ്പോഴാണ് അസൂറികൾ തങ്ങളുടെ മറുപടി ഗോൾ ഇംഗ്ലീഷ് വലയിലേക്കെത്തിച്ചത്. കോർണർ കിക്കിൽ ഇംഗ്ലീഷ് ബോക്സിനുള്ളിൽ വലത് പോസ്റ്റിന് അരികിൽ നിൽക്കുകയായിരുന്ന മാർക്കോ വെറാറ്റിയുടെ അരികിലേക്ക് പന്തെത്തുകയും അത് ഹെഡർ ചെയ്ത ഗോളാക്കാൻ ശ്രമിക്കവെ പിക്ഫോർഡ് സേവ് ചെയ്യുകയും ചെയ്തു. എന്നാൽ അത് പോസ്റ്റിൽ തട്ടി നേരെ ലിയോനാർഡോ ബൊനൂച്ചിയുടെ മുമ്പിലേക്ക്. ബൊനൂച്ചി മറിച്ചൊന്നും ചിന്തിക്കാതെ ഗോളാക്കി മാറ്റി.

ALSO READ : Copa America Final 2021 : MLA ഒരു ബ്രസീൽ ഫാൻ, രാവിലെ എംഎൽഎയുടെ വീട്ടിൽ വന്ന് പട്ടക്കം പൊട്ടിച്ച് ആഘോഷിച്ച് അർജന്റീനാ ഫാൻസ്

1968ന് ശേഷം ആദ്യമായിട്ടാണ് ഇറ്റലി യൂറോ കപ്പിൽ മുത്തിമുടുന്നത്. ടൂർണമെന്റിൽ ഉടനീളം അസൂറികൾ തങ്ങളുടെ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News