ഐസിസി ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനോടെറ്റ തോല്‍വിയില്‍ ഒന്നാറാങ്ക് നഷ്ട്പെടാനുള്ള സാഹചര്യമുണ്ടയിരുന്നെങ്കിലും 126 പോയിന്റോടെയാണ് ഇന്ത്യ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ്ഇന്‍ഡീസിന് 125 പോയന്റുണ്ട്.
കൂടാതെ ബാറ്റിംഗ് പട്ടികയില്‍ ട്വന്റി20 ലോകകപ്പിലെ മാൻ ഓഫ് ദ് ടൂർണമെന്റ് പ്രകടനത്തോടെ വിരാട്ട് കൊഹ്‌ലി ഒന്നാം സ്ഥാനത്തെത്തി.രണ്ടാംസ്ഥാനത്തുള്ള ആരോണ്‍ ഫിഞ്ചിനെക്കാള്‍ 86 പോയന്‍റ് കൂടുതലുണ്ട് കൊഹ്‌ലിക്ക്.
ബൌളിങ്ങില്‍ അശ്വിനാണ് മൂന്നാംസ്ഥാനത്ത്.ജസ്പ്രിത് ബുംമ്ര ഏഴാം റാങ്കിലെത്തി.ഇംഗ്ലിഷ് താരം ജോ റൂട്ട് ലോകകപ്പിലെ തന്‍റെ മികച്ച പ്രകടനംകൊണ്ട് ഏഴു സ്ഥാനങ്ങൾ കയറി നാലാം റാങ്കിലെത്തിയതാണ്പട്ടികയിലെ ശ്രദ്ധേയ മാറ്റം.