ഐ.സി.സിയുടെ പുതിയ വാര്‍ഷിക റാങ്കിങ്ങില്‍ റാങ്കിംഗ് പ്രകാരം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു, പകരം ന്യൂസിലന്‍ഡാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള ഇന്ത്യക്കു പിന്നില്‍ മൂന്നാമതാണ് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ്.ദക്ഷിണാഫ്രിക്ക നാലാമതും ലോക ടി20യിലെ ഫൈനലിസ്റ്റായ ഇംഗ്ലണ്ട് അഞ്ചാമതുമാണ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ ഗ്രൂപ്പ് മാച്ചില്‍ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ മറികടന്ന് ഒന്‍പതാം സ്ഥാനത്തെത്തി.
ഏകദിനത്തിലും റാങ്കിങ്ങില്‍ മുന്‍പ് മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ(109 പോയിന്‍റ) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്ക (112പോയിന്‍റ)യാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. ഏകദിന ലോകകപ്പ് വിജയികളായ ഓസ്‌ട്രേലിയ (124പോയിന്‍റ) ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ലോകകപ്പ് റണ്ണര്‍ അപ്പുകളായ ന്യൂസിലന്‍ഡാണ് (113പോയിന്‍റ) രണ്ടാമത്.
ടെസ്റ്റില്‍ ഒന്നാമതായിരുന്ന സൗത്ത് ആഫ്രിക്കയ്ക്ക് പുതിയ ടെസ്റ്റ് റാങ്കിംഗ് പ്രകാരം വന്‍ 3 സ്ഥാനം മൂന്നു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി ആറാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. മറിച്ച് പാകിസ്ഥാന്‍ 3 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തി. ഇന്ത്യ രണ്ടാം സ്ഥാനത്തും, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുമാണ്.