FIFA World Cup 2022 Final : ഖത്തറിൽ ഇന്ന് നടക്കുന്നത് വൻ കരകളുടെ പോരാട്ടം; ലോകകപ്പ് ഫൈനൽ മത്സരം എപ്പോൾ, എവിടെ കാണാം?

Argentina vs France FIFA World Cup 2022 Final Online Streaming നെറ്റ്വർക്ക് 18നാണ് ലോകകപ്പ് ഫുട്ബോളിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം

Written by - Jenish Thomas | Last Updated : Dec 18, 2022, 06:17 PM IST
  • ഇന്ത്യൻ സമയം രാത്രി 8.30നാണ് അർജന്റീന-ഫ്രാൻസ് മത്സരത്തിന്റെ കിക്കോഫ്.
  • ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ജിയോ സിനിമ ആപ്പിലൂടെ സൗജന്യമായി അർജന്റീയും ഫ്രാൻസും തമ്മിലുള്ള മത്സരം കാണാൻ സാധിക്കും.
FIFA World Cup 2022 Final : ഖത്തറിൽ ഇന്ന് നടക്കുന്നത് വൻ കരകളുടെ പോരാട്ടം; ലോകകപ്പ് ഫൈനൽ മത്സരം എപ്പോൾ, എവിടെ കാണാം?

ഖത്തർ ലോകകപ്പിന്റെ കലാശപോരാട്ടത്തിന്റെ കിക്കോഫിന് ഇനി മിനിറ്റുകൾ മാത്രമാണ്  ബാക്കിയുള്ളത്. അതിഥേയരായ ഖത്തർ കഴിഞ്ഞ ഒരു മാസമായി കാൽപന്ത് കൊണ്ട് വിസ്മയം തീർക്കുകയാണ്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്റീനയും  തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 8.30ന്  ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫിഫ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ നേർക്കുനേരെത്തുക

ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ എവിടെ കാണാം?

ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.

ALSO READ : FIFA World Cup 2022: ലോകകപ്പ് വിജയിക്ക് ലഭിക്കുന്ന തുക എത്രയെന്ന് അറിയാമോ? ഒരു സംസ്ഥാനം തന്നെ വാങ്ങാം അത് കൊണ്ട്

ഇന്ത്യൻ സമയം രാത്രി 8.30നാണ് അർജന്റീന-ഫ്രാൻസ് മത്സരത്തിന്റെ കിക്കോഫ്. ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ജിയോ സിനിമ ആപ്പിലൂടെ സൗജന്യമായി അർജന്റീയും ഫ്രാൻസും തമ്മിലുള്ള മത്സരം കാണാൻ സാധിക്കും. 

സ്പോർട്സ് 18 ചാനലൽ നമ്പർ

അതേസമയം സ്പോർട്സ് 18 ചാനലുമായി സംബന്ധിച്ചാണ് ഫുട്ബോൾ ആരാധകരിൽ സംശയം ഉടലെടുത്തിരിക്കുന്നത്. വിവിധ ഡയറക്ട് ഹോം, കേബിൾ സർവീസ് നെറ്റ്വർക്കുകളിൽ ലോകകപ്പ് കാണാൻ തയ്യാറെടുക്കുന്ന ഫുട്ബോൾ ആരാധകർക്ക് ചാനൽ നമ്പറുകളിൽ സംശയമാണ്. സ്പോർട്സ് 18 എസ്ഡി എച്ച്ഡി സർവീസുകളാണ് ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കലൂടെ ഒരുക്കുന്നത്. വിവിധ ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കിലെ സ്പോർട്സ് 18 ചാനലുകളുടെ നമ്പറുകൾ ഇങ്ങനെയാണ്

കേബിൾ നെറ്റ്വർക്ക്

കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817
ഡിഷ് സർവീസുകൾ
ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261

450 കോടി രൂപയ്ക്കാണ് റിലയൻസ് ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ സോണി ചാനലുകൾക്കായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശങ്ങൾ ഉണ്ടായിരുന്നത്. കൂടാതെ യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെയാണ് ജിയോ സിനിമാസ് ആപ്പിൽ സൗജന്യമായി ലോകകപ്പിന്റെ ഫൈനൽ സംപ്രേഷണം ചെയ്യുന്നതാണ്. മൊബൈലിന് പുറമെ ഡെസ്കോടോപ്പിലും ജിയോ സിനിമ വെബ്സൈറ്റിലൂടെ ഫൈനൽ സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News