FIFA World Cup 2022 Quarter Final: ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗലും മൊറോക്കോയും. മൊറോക്കോയ്ക്കെതിരെ പോർച്ചുഗൽ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്നത് റൊണാൾഡോയില്ലാതെയാണ്. ഈ വാർത്ത ശരിക്കും ആരാധകരെ നിരാശരാക്കും. പോർച്ചുഗൽ ലൈനപ്പിലുള്ളത് ഡീഗോ കോസ്റ്റ, ഡീഗോ ദലോട്ട്, പെപ്പെ, റൂബൻ ഡയസ്, റാഫേൽ ഗ്വെറിറോ, ബ്രൂണോ ഫെർണാണ്ടസ്, ഒട്ടാവിയോ, ബെർണാഡോ സിൽവ, ജോവോ ഫെലിക്സ്, ഗോങ്കലോ റാമോസ്, റൂബൻ നെവ്സ് എന്നിവരാണ്.
Also Read: FIFA World Cup 2022: 'വാക്ക് പാലിക്കുന്നയാളാണ് ഞാൻ'; ബ്രസീൽ പരിശീലക സ്ഥാനമൊഴിഞ്ഞ് ടിറ്റെ
പോർച്ചുഗലിനെ തകർത്ത് സെമിയിൽ കയറി ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മൊറോക്കോ. ലോകകപ്പിൽ നിന്നു മാഞ്ഞുപോകുമായിരുന്ന ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം തിരിച്ചു പിടിച്ചാണ് മോറോക്കോയുടെഈ വരവ് അനന്ത ശ്രദ്ധേയമാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന്‍റെ അവസാന എട്ടിലേക്ക് ഒരു ആഫ്രിക്കന്‍ രാജ്യം മുന്നേറ്റം നടത്തുന്നു. യാസിൻ ബൗനൗ, അഷ്റഫ് ഹക്കിമി, റൊമെയ്ൻ സൈസ്, സോഫിയാൻ അംറബത്ത്, സലിം അമല്ല, അസെദീൻ ഔനാഹി, ഹക്കിം സിയെച്ച്, സൗഫിയാൻ ബൗഫൽ, യൂസഫ് എൻ-നെസിരി, ജവാദ് യാമിഖ്, യഹ്യ അത്തിയാറ്റ്-അള്ളാ എന്നിവരാണ് മൊറോക്കോ ലൈനപ്പിലുള്ളത്.
Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
ഇന്നത്തെ കളിയിൽ മൊറോക്കോ ജയിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. 2006-നുശേഷം പോര്‍ച്ചുഗല്‍ സെമിയില്‍ എത്തിയിട്ടില്ല. പ്രീ ക്വാര്‍ട്ടറിൽ സ്വിറ്റ്‌സർലൻഡിനെയാണ് പോർച്ചുഗൽ തകർത്തത്. മൊറോക്കോയാവട്ടെ കരുത്തരായ സ്‌പെയിനിലെ അട്ടിമറിച്ചാണ് വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...