K Hoysala : വിജയാഘോഷത്തിനിടെ ബോധരഹിതനായി; മുൻ കർണാടക ക്രിക്കറ്റ് താരം മൈതാനത്ത് വെച്ച് മരിച്ചു

Karnataka Cricketer Death : ഹൃദയാഘാതത്തെ തുടർന്ന് 34കാരനായ ക്രിക്കറ്റ് താരം മരണപ്പെട്ടതെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 02:03 PM IST
  • തുടർന്ന് മൈതനാത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.
  • ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടമാർ അറിയിക്കുന്നത്.
  • ഫെബ്രുവരി 22ന് സംഭവം നടക്കുന്നത്.
K Hoysala : വിജയാഘോഷത്തിനിടെ ബോധരഹിതനായി; മുൻ കർണാടക ക്രിക്കറ്റ് താരം മൈതാനത്ത് വെച്ച് മരിച്ചു

ബെംഗളൂരു : കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മുൻ താരം കെ ഹോയ്സല മൈതാനത്ത് വെച്ച് മരിച്ച്. വിരമിച്ച താരങ്ങളുടെ ദക്ഷിണമേഖല ടൂർണമെന്റിനിടെയാണ് 34കാരനായ താരം മരണമടഞ്ഞത്. ടൂർണമെന്റിൽ തമിഴ്നാടിനെതിരെയുള്ള മത്സരത്തിൽ കർണാടകയുടെ വിജയം ആഘോഷിത്തുന്നതിനിടെ ഹോയ്സല ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് മൈതനാത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടമാർ അറിയിക്കുന്നത്. ഫെബ്രുവരി 22ന് സംഭവം നടക്കുന്നത്.

ബെംഗളൂരുവിലെ ആഎസ്ഐ ക്രിക്കറ്റ് മൈതനാത്ത് വെച്ച് നടന്ന മത്സരത്തിന് ശേഷമാണ് മുൻ കർണാടക താരം ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് താരം കുഴഞ്ഞുവീഴുകയായിരുന്നുയെന്നാണ് സഹതാരങ്ങൾ അറിയിച്ചത്. ബോധരഹിതിനായ താരത്തെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ക്രിക്കറ്റ് താരം മരണമടയുകയായിരുന്നു.

ALSO READ : BCCI Central Contract : രഞ്ജി കളിക്കാൻ മടി; ഇഷാൻ കിഷന് മാത്രമല്ല അയ്യർക്കും ബിസിസിഐ പണി വെച്ചിട്ടുണ്ട്

കർണാടകയുടെ അണ്ടർ-25 ക്രിക്കറ്റ് ടീം താരമായിരുന്നു ഹോയ്സല. ഓൾറൗണ്ട് താരമായിരുന്നു 34കാരൻ കർണാടക പ്രീമിയർ ലീഗിലും പങ്കെടുത്തിട്ടുണ്ട്. കെപിഎല്ലിൽ ശിവമോഗ്ഗ ലയൺസിന്റെ ഭാഗമായിരുന്നു താരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News