IND vs AFG : തണ്ണുത്തുറഞ്ഞ മൊഹാലിയിൽ ഒരു ചൂടൻ പോരാട്ടം ഉണ്ടാകുമോ? ഇന്ത്യ-അഫ്ഗാൻ ആദ്യ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

IND vs AFG 1st T20 : മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനെതിരെയുള്ളത്

Written by - Jenish Thomas | Last Updated : Jan 11, 2024, 02:18 PM IST
  • വൈകിട്ട് ഏഴ് മണിക്ക് ടോസ് ഇടും
  • മൊഹാലിയിൽ ആണ് ആദ്യ മത്സരം
  • വിരാട് കോലി ഇന്നിറങ്ങാൻ സാധ്യതയില്ല
  • സഞ്ജു പ്ലേയിങ് ഇലവനിൽ എത്താൻ സാധ്യത
IND vs AFG : തണ്ണുത്തുറഞ്ഞ മൊഹാലിയിൽ ഒരു ചൂടൻ പോരാട്ടം ഉണ്ടാകുമോ? ഇന്ത്യ-അഫ്ഗാൻ ആദ്യ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

IND vs AFG Mohali T20 : അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കാൻ ഒരുങ്ങി മൊഹാലി. ഇന്ന് വ്യാഴാഴ്ച ഇന്ത്യൻ സമയം ഏഴ് മണിക്ക് മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. അതിശൈത്യമാണ് മൊഹാലിയിലെ ഇരു ടീമുകൾക്ക് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. ഏറ്റവും കുറഞ്ഞ താപനില മൂന്ന് ഡിഗ്രി രേഖപ്പെടുത്തുന്ന മൊഹാലിയിൽ മത്സരം സമയം ഇത് പത്ത് ഡിഗ്രിയിലേക്കെത്തും. കൂടാതെ മൈതാനത്ത് ഡ്യൂ ടീമുകൾക്ക് മറ്റൊരു വെല്ലിവിളി സൃഷ്ടിക്കാനും സാധ്യതയേറെയാണ്. 

അതേസമയം പ്ലേയിങ് ഇലവനിലേക്ക് നോക്കുമ്പോൾ ആദ്യ മത്സരത്തിൽ നിന്നും വിരാട് കോലി മാറി നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ന് ശേഷം കോലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരികെ എത്തുന്നത് ഇതാദ്യമാണ്. ഈ വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യൻ ടീമിന്റെ ഏക രാജ്യാന്തര മത്സരമാണിത്. എന്നാൽ ടീമിലെ പ്രമുഖ താരങ്ങളായ കെ.എൽ രാഹുൽ, ശ്രയസ് അയ്യർ, ഇഷാൻ കിഷൻ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലേക്കെത്തുമോ എന്നറിയാൻ കാത്തിരിക്കേണ്ടതാണ്.

ALSO READ : IND vs AFG : ബെഞ്ചിലിരുന്ന് മടുത്തതുകൊണ്ട് സ്വയം ബ്രേക്കെടുത്തു; ബിസിസിഐക്ക് അതൃപ്തി, ഇഷാൻ ഔട്ട് സഞ്ജു ഇൻ

മറിച്ച അഫ്ഗാനാകാട്ടെ അവരുടെ മികച്ച സ്ക്വാഡിനെയാണ് ഇന്ത്യയിലേക്കയച്ചിരിക്കുന്നത്. ലെഗ് സ്പിന്നർ റാഷിദ് ഖാൻ ആദ്യ മത്സരത്തിൽ ഇല്ലെങ്കിലും മുജീബ്-ഉർ-റഹ്മാൻ ടീമിലേക്കെത്തുന്നത് അഫ്ഗാനെ കൂടുതൽ തുണച്ചേക്കും. 

ഇന്ത്യയുടെ സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശ്വസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ

അഫ്ഗാനിസ്ഥാൻ സ്‌ക്വാഡ്: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജീബുള്ള സദ്‌റാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മുള്ള ഒമർസായി, എഫ്, ഷറഫുദ്ദീൻ അഷ്‌റഖ്, എഫ്. ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ.

ഇന്ത്യയുടെ സാധ്യത പ്ലെയിങ് ഇലവൻ: രോഹിത് ശർമ, യശ്വസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനെതിരെയുള്ളത്. ഇന്നത്തെ മത്സരത്തിന് ശേഷം  14-ാം തീയതി ഇൻഡോറിലും 17ന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News