IND vs SA : കാര്യവട്ടത്ത് ഇന്ത്യക്ക് ആവേശ ജയം; ദക്ഷിണാഫ്രിക്കയെ തകർത്തത് എട്ട് വിക്കറ്റിന്

India vs South Africa : ഇന്ത്യ ആദ്യം ഒന്ന് പതറിയെങ്കിലും സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും സ്ലോ ഇന്നിങ്സും മൂന്ന് ഓവറുകൾ ബാക്കി നിൽക്കവെ ജയം കണ്ടെത്തുകയായിരുന്നു.

Written by - Jenish Thomas | Last Updated : Sep 28, 2022, 11:07 PM IST
  • മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഒന്ന് പതറിയെങ്കിലും സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും സ്ലോ ഇന്നിങ്സും മൂന്ന് ഓവറുകൾ ബാക്കി നിൽക്കവെ ജയം കണ്ടെത്തുകയായിരുന്നു.
  • ഇരുവരും അർധ സെഞ്ചുറികൾ നേടി.
  • കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ജയമാണിത്.
  • ആകെ മൂന്ന് രാജ്യാന്തര മത്സരങ്ങൾക്കാണ് കാര്യവട്ടത്ത് ഇന്ത്യ ഇറങ്ങിട്ടുള്ളത്.
IND vs SA : കാര്യവട്ടത്ത് ഇന്ത്യക്ക് ആവേശ ജയം; ദക്ഷിണാഫ്രിക്കയെ തകർത്തത് എട്ട് വിക്കറ്റിന്

തിരുവനന്തപുരം : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസ് വിജയലക്ഷ്യമെ ഉയർത്താൻ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഒന്ന് പതറിയെങ്കിലും സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും സ്ലോ ഇന്നിങ്സും മൂന്ന് ഓവറുകൾ ബാക്കി നിൽക്കവെ ജയം കണ്ടെത്തുകയായിരുന്നു. ഇരുവരും അർധ സെഞ്ചുറികൾ നേടി. കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ജയമാണിത്. ആകെ മൂന്ന് രാജ്യാന്തര മത്സരങ്ങൾക്കാണ് കാര്യവട്ടത്ത് ഇന്ത്യ ഇറങ്ങിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞപ്പോൾ സ്പിന്നർ കേശവ് മഹാരാജിന്റെ ബാറ്റിങ് മികവിലാണ് സന്ദർശകരുടെ സ്കോർ 100 കടന്നത്. മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ അർഷ്ദീപ് സിങ്ങാണ് ആഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. മത്സത്തിന്റെ ആദ്യ ഓവറിൽ തന്നെ സന്ദർശകരുടെ ക്യാപ്റ്റൻ പുറത്താക്കി ഇന്ത്യൻ ബോളർമാർ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ പിച്ചിൽ പരിചയ സമ്പന്നനായ ക്വിന്റൺ ഡിക്കോക്കിനെയും ബോൾഡാക്കി അർഷ്ദീപ് ദക്ഷിണാഫ്രിക്കൻ മുന്നേറ്റ നിരയെ തകർത്ത് കളയുകയായിരുന്നു. ഡേവിഡ് മില്ലറും ആറാമതായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്ബ്ബസും കൂടി പൂജ്യനായി മടങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കൻ സ്കോർ 10 പോലും കടന്നില്ല. 

ALSO READ : India vs South Africa T20: ഗാംഗുലി, കെ മാധവൻ, എഎൻ ഷംസീർ- കളികാണാനെത്തിയ പ്രമുഖർ

ശേഷം ക്രീസിൽ നിന്ന ആഡം മർക്രവും വെയിൻ പാർനെലും ചേർന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിപ്പെടുത്താൻ ഒരു ശ്രമം നടത്തി. എന്നാൽ അത് അഫ്രിക്കൻ ടീമന്റെ സ്കോർ 50 എത്തുന്നതിന് മുമ്പ് അവസാനിക്കുകയും ചെയ്തു. കേശവ് മഹരാജിന്റെ 41 റൺസ് ഇന്നിങ്സാണ് 106 ഭേദപ്പെട്ട സ്കോറിലേക്ക് സന്ദർശകരെ നയിച്ചത്. ഇന്ത്യക്കായി അർഷ്ദീപ് മൂന്നും, ദീപക് ചഹറും, ഹർഷാൽ പട്ടേലും രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു.

തുടർന്ന് ഇന്ത്യക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് ദക്ഷിണാഫ്രിക്കയും ശ്രമിച്ചത്. തുടക്കത്തിൽ തന്നെ റൺസൊന്നും എടുക്കാതെ ഇന്ത്യൻ നായകൻ രോഹിത് ശർമയും മൂന്ന് റൺസെടുത്ത് വിരാട് കോലിയും പുറത്തായതോടെ ഇന്ത്യ അൽപം പരുങ്ങല്ലിലായി. ദക്ഷിണാഫ്രിക്കൻ പേസർമാരുടെ മുന്നിൽ തുടക്കത്തിൽ ഇന്ത്യൻ ബാറ്റർമാർ അൽപം വിയർക്കുകയും ചെയ്തു.  ആദ്യ പത്ത് ഓവറിൽ ഇന്ത്യൻ സ്കോർ 50 കടക്കുന്നതെ ഉള്ളൂ.

പിന്നീടാണ് സൂര്യ കുമാർ യാദവ് തന്റെ ബാറ്റിങ് വേഗത ടോപ് ഗിയറിലേക്ക് മാറ്റുകയും ചെയ്തു. 33 പന്ത് നേരിട്ട താരം മൂന്ന് സിക്സറും അഞ്ച് ഫോറും നേടിയാണ് അർധ സെഞ്ചുറി നേടിയത്. രാഹുലാകാട്ടെ മെല്ലെ ബാറ്റി വീശി 56 പന്തിലാണ് ഫിഫ്റ്റി നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലായി. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിൽ വെച്ചും ഒക്ടോബർ നാലിന് ഇൻഡോറിൽ വെച്ചുമാണ് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ നടക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News