IND vs SA | പുജാരയുടെയും രഹാനയുടെ ക്രിക്കറ്റ് ഭാവിക്ക് ഇനി ഒരു ഇന്നിങ്സ് ആയുസ് മാത്രം: സുനിൽ ഗവാസ്കർ

തുടർച്ചയായി പിഴവുകൾ കാണിക്കുന്ന ഇരു താരങ്ങൾ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയെന്നുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണെന്നു ഗവാസ്കർ കൂട്ടിച്ചേർത്തു.   

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 08:52 PM IST
  • രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ ദുവന്നെ ഒലിവറിന്റെ തുടർച്ചയായ രണ്ട് പന്തിലാണ് ഇരു താരങ്ങളും പുറത്താകുന്നത്.
  • മൂന്ന് റൺസോടെ പുജാരെയും റൺസൊന്നും എടുക്കാതെയാണ് രഹാനെയും ഇന്ത്യ ടീമിന്റെ ഡ്രസ്സിങ് റൂമിലേക്ക് കയറി പോയത്.
IND vs SA | പുജാരയുടെയും രഹാനയുടെ ക്രിക്കറ്റ് ഭാവിക്ക് ഇനി ഒരു ഇന്നിങ്സ് ആയുസ് മാത്രം: സുനിൽ ഗവാസ്കർ

ന്യൂ ഡൽഹി : ജൊഹന്നാസ്ബർഗ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മോശം പ്രകടനം കാഴ്ചവെച്ച ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ ചേതേശ്വർ പുജരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് അരാധകരുടെ രൂക്ഷ വിമർശനം. ഫോം ഔട്ടിൽ തുടരുന്ന രഹാനെയും ടെസ്റ്റ് സ്പെഷ്യലിസ്റ്റായ പുജാരെയും എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീം സെല്കടേർസ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. അതിനിടെ ഇരു താരങ്ങൾക്കും തങ്ങളുടെ കരിയർ രക്ഷിക്കാൻ ആകെ ബാക്കിയുള്ളത് ഒരു ഇന്നിങ്സ് മാത്രമാണെന്ന് മുൻ ഇന്ത്യ ഇതിഹാസ താരം സുനിൽ ഗവാസ്കർ മുന്നറയിപ്പും നൽകി.

രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ ദുവന്നെ ഒലിവറിന്റെ തുടർച്ചയായ രണ്ട് പന്തിലാണ് ഇരു താരങ്ങളും പുറത്താകുന്നത്. മൂന്ന് റൺസോടെ പുജാരെയും റൺസൊന്നും എടുക്കാതെയാണ് രഹാനെയും ഇന്ത്യ ടീമിന്റെ ഡ്രസ്സിങ് റൂമിലേക്ക് കയറി പോയത്. 

ALSO READ : Mohammed Shami ക്ക് പകരം ടീമിലെത്തുന്നു ഈ ബൗളർ, ഇനി Jasprit Bumrah യുടെ ബൗളിംഗ് പങ്കാളി ഇയാളാകും!

ഇരു താരങ്ങളുടെ പുറത്താകലിന് ശേഷം കമന്ററിലൂടെയാണ് സുനിൽ ഗവാസ്കർ പുജാരയുടെയും രഹാനെയുടെ ക്രിക്കറ്റിലെ ഭാവിയെ മുന്നറിയിപ്പ് നൽകിയത്. ഇരു താരങ്ങൾക്ക് ഒരു ഇന്നിങ്സ് മാത്രമാണ് തങ്ങളുടെ കരിയർ സംരക്ഷിക്കാൻ ബാക്കിയുള്ളതെന്ന് ഗവാസ്കർ മത്സരത്തിനിടെ കമന്ററിയിൽ അഭിപ്രായപ്പെട്ടു. 

തുടർച്ചയായി പിഴവുകൾ കാണിക്കുന്ന ഇരു താരങ്ങൾ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയെന്നുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണെന്നു ഗവാസ്കർ കൂട്ടിച്ചേർത്തു. 

ALSO READ : ഈ മാന്ത്രിക സ്പിന്നറുടെ കരിയർ തകർത്തത് രവിചന്ദ്രൻ അശ്വിനോ..! വിരമിക്കൽ ഉടൻ പ്രഖ്യാപിച്ചേക്കും?

മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സ് 202 റൺസിന് അവസാനിക്കുകയായിരുന്നു. പരിക്കേറ്റ് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലിയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. രാഹുലിന്റെയും ആർ അശ്വിന്റെയും പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News