ക്രൈസ്റ്റ്ചർച്ച് : ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ ഏകദിനം, ടി20 പരമ്പരകളിലായി അഞ്ച് മത്സരങ്ങളാണ് ഇതുവരെ നടന്നത്. അതിൽ രണ്ടെണ്ണം മാത്രമാണ് മത്സരം മുഴുവിപ്പിക്കാൻ സാധിച്ചത്. ബാക്കി മൂന്ന് മത്സരങ്ങളും മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ അവസാന മത്സരം. ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വില്ലനായി മഴയെത്തുമെന്നാണ് ന്യൂസിലാൻഡ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാം മത്സരത്തിന് വേദിയായ ക്രൈസ്റ്റ്ചർച്ചിൽ 88 ശതമാനം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ ശക്തമല്ലെങ്കിൽ കുറഞ്ഞത് 20 ഓവറെങ്കിലും മത്സരം വെട്ടി കുറയ്ക്കാൻ സാധ്യതയുമുണ്ട്.
ALSO READ : IND vs NZ : മഴയ്ത്ത് മുങ്ങി ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം; ഹാമിൽട്ടൺ ഏകദിനവും ഉപേക്ഷിച്ചു
ഓസ്ട്രേലിയയിൽ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പ് പോലെ തന്നെയാണ് ന്യൂസിലാൻഡിലെ ഇന്ത്യയുടെ പര്യടനവും. ആകെ മഴത്ത് നനഞ്ഞ അവസ്ഥയാണ്. ഒരു മത്സരത്തിന്റെ ഫലം മാത്രം പരിഗണിച്ച് പരമ്പരയുടെ ജേതാക്കളെ നിർണയിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. അങ്ങനെ വരികയാണെങ്കിൽ നാളെത്തെ മത്സരവും കൂടി മഴ മൂലം തടസ്സപ്പെട്ടാൽ ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടമാകും.
നേരത്തെ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങൾ മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ശേഷം ആകെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചു. തുടർന്ന് ഹാർദിക് പാണ്ഡ്യ തന്റെ ക്യാപ്റ്റൻസി കരിയറിലെ രണ്ടാമത്തെ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരെ ഉള്ളത്. ആദ്യ മത്സരത്തിൽ അക്ക്ലൻഡിൽ വെച്ച് കിവീസ് ഇന്ത്യയെ ഏഴ് വിക്കറ്റ് തോൽപ്പിച്ചിരുന്നു. ഹാമിൽട്ടണിൽ വെച്ച് നടന്ന രണ്ടാം മത്സരം മഴയെ തുടർന്ന് ഇന്ത്യക്ക് നഷ്ടമായി. ഇനി പരമ്പര സമനില പിടിക്കാൻ ഇന്ത്യക്ക് ആകെയുള്ള പ്രതീക്ഷ നാളെ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടക്കുന്ന മത്സരമാണ്. അതും മഴ കൊണ്ടുപോയാൽ ഏകദിനം നഷ്ടപ്പെട്ട ദുഃഖത്തിൽ ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...