IND vs NZ : ഇതൊക്കെ എന്ത്! റായ്പൂരിൽ കിവീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര

India vs New Zealand ODI : 20 ഓവറിലാണ് ഇന്ത്യ ടീം ന്യൂസിലാൻഡ് ഉയർത്തിയ വിജയലക്ഷ്യം മറികടന്നത്

Written by - Jenish Thomas | Last Updated : Jan 21, 2023, 06:55 PM IST
  • ഇന്ത്യ ബോളിങ് ആക്രമണത്തിൽ തകർന്ന കിവീസിന് 109 റൺസ് വിജയലക്ഷ്യം ഒരുക്കാനെ സാധിച്ചുള്ള.
  • ഇന്ത്യ അത് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
  • ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി.
IND vs NZ : ഇതൊക്കെ എന്ത്! റായ്പൂരിൽ കിവീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര

റായ്പൂർ : ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ബോളിങ് ആക്രമണത്തിൽ തകർന്ന കിവീസിന് 109 റൺസ് വിജയലക്ഷ്യം ഒരുക്കാനെ സാധിച്ചുള്ള. ഇന്ത്യ അത് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി.

ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് ബാറ്റർമാക്ക് ഇടവേള പോലും നൽകാതെയാണ് ഇന്ത്യൻ ബോളമാർ പവലിയനിലേക്കയച്ചത്. 15ന് അഞ്ചിന് തകർന്നടിഞ്ഞ സന്ദർശകരെ നാണക്കേഡിൽ നിന്നും രക്ഷിച്ചത് ഗ്ലെൻ ഫിലിപ്പ്സ്, ഹൈദരാബാദിൽ സെഞ്ചുറി നേടിയ മൈക്കിൾ ബ്രേസ്വെൽ, മിച്ചൽ സാന്റ്നെർ എന്നിവർ ചേർന്നാണ്. മൂന്ന് പേരുമായി 85 റൺസ് സംഭാവന ചെയ്തതോടെയാണ് കിവീസിന്റെ സ്കോർ ബോർഡ് 100 കടന്നത്.

ALSO READ : IND vs NZ : നിലത്ത് നിർത്തിയില്ല; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാർദിക് പാണ്ഡ്യ വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരാണ് ബാക്കി വിക്കറ്റുകൾ പിഴുതെറിഞ്ഞത്. ആറ് ഓവർ എറിഞ്ഞ സിറാജ് ആകെ വിട്ട് നൽകിയത് 10 റൺസ് മാത്രമാണ്. ഷമി 18, പാണ്ഡ്യ 16 എന്നിങ്ങിനെയാണ് എറിഞ്ഞ ആറ് ഓവറിൽ വിട്ട് നൽകിയത്. ഹൈദരാബാദിൽ കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയെങ്കിലും ജയം 12 റൺസിന് മാത്രം ചുരുങ്ങിയത് ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കുറച്ചിരുന്നു. അതിന് ഏറ്റവും കൂടുതൽ പഴി കേട്ടത് ഇന്ത്യൻ ബോളിങ് നിരയായിരുന്നു. അതിനെല്ലാം മറുപടി എന്നോണ്ണമാണ് റായിപൂരിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ പത്ത് വിക്കറ്റ് ജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നായകൻ രോഹിത് ശർമയുടെയും വിരാട് കോലിയുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. 47 പന്തിൽ രണ്ട് സിസ്കറുകളും ഏഴ് ഫോറുമായിട്ടാണ് രോഹിത്തിന്റെ അർധ സെഞ്ചുറി നേട്ടം. രോഹിത്തിനൊപ്പം ഓപ്പണിങ്ങിനെ ഇറങ്ങിയ ശുഭ്മാൻ ഗിൽ 54 പന്തിൽ 40 റൺസെടുത്ത് പുറത്താകാതെ നിന്നു. 

ഇൻഡോറിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. തുടർന്ന് ന്യൂസിലാൻഡുമായി ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയുമുണ്ട്. റാഞ്ചി, ലഖ്നൌ, അഹമ്മദബാദ് എന്നിവടങ്ങളിൽ വെച്ചാണ് ടി20 മത്സരങ്ങൾ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News