കൊളംബോ ടെസ്റ്റ്‌: ഇന്ത്യ മൂന്നിന് 344; പുജരായ്ക്കും, രഹാനെക്കും സെഞ്ച്വറി; രാഹുലിന് അര്‍ദ്ധ സെഞ്ച്വറി

ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ന് കളി അവസാനിക്കുമ്പോള്‍ മൂന്ന്‍ വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ തുടർച്ചയായി രണ്ട് ടെസ്റ്റുകളില്‍ 300ന് മേല്‍ സ്കോര്‍ ചെയ്യുന്ന ആദ്യ 'സന്ദര്‍ശക ടീം' എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 

Last Updated : Aug 3, 2017, 05:52 PM IST
കൊളംബോ ടെസ്റ്റ്‌: ഇന്ത്യ മൂന്നിന് 344; പുജരായ്ക്കും, രഹാനെക്കും സെഞ്ച്വറി; രാഹുലിന് അര്‍ദ്ധ സെഞ്ച്വറി

കൊളംബോ: ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ന് കളി അവസാനിക്കുമ്പോള്‍ മൂന്ന്‍ വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ തുടർച്ചയായി രണ്ട് ടെസ്റ്റുകളില്‍ 300ന് മേല്‍ സ്കോര്‍ ചെയ്യുന്ന ആദ്യ 'സന്ദര്‍ശക ടീം' എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 

225 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്സുമടക്കം 128 റണ്‍സ് നേടിയ പുജാരയുടെയും, 168 പന്തില്‍ പന്ത്രണ്ട് ബൗണ്ടറിയടക്കം 103 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുടെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ആദ്യ ദിനം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഇരുവരും ചേര്‍ന്ന് 208 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഒരു ഘട്ടത്തില്‍,133-3 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, പുജാര-രഹാനെ സഖ്യം തിരിച്ചടിച്ചതോടെ ശ്രിലങ്ക വീണ്ടും പ്രതിരോധത്തിലായി. എണ്‍പത്തിഒന്നാം ഓവര്‍ ചെയ്യുന്നതിനിടെ, പരുക്കു മൂലം ബൗളര്‍ നുവാന്‍ പ്രദീപിന്‍റെ പിന്‍വാങ്ങലും ശ്രിലങ്കയ്ക്ക് തിരിച്ചടിയായി. ഒപ്പം നാളെ അദ്ദേഹം കളികളത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യവും ശ്രിലങ്കയെ അലട്ടുന്നുണ്ട്.

82 പന്തില്‍ ഏഴു ബൗണ്ടറിയടക്കം 57 റൺസ് നേടിയ കെ.എൽ രാഹുലിന്‍റെയും, 29 പന്തില്‍ രണ്ട്  ബൗണ്ടറിയടക്കം 13 റണ്‍സ് നേടിയ വിരാട് കൊഹ്‌ലിയുടെയും,  37 പന്തില്‍ നിന്ന്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രിലങ്കക്കായി ദില്‍രുവന്‍ പെരേര, രംഗന ഹെറാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഒരു വിക്കറ്റ് റണൌട്ടിന്‍റെ രൂപത്തിലാണ്. 

140 പന്തില്‍  ഒന്‍പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 89 റണ്‍സ് നേടിയ പുജാരയും 60 പന്തില്‍  അഞ്ച് ബൗണ്ടറിയടക്കം  41 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുമാണ്‌ ക്രീസില്‍.  മൂന്ന്​ ടെസ്​റ്റുകളുള്ള പരമ്പരയിൽ 1-0ത്തിന്​ ഇന്ത്യ മുന്നിലാണ്. രവിശാസ്​ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന്​ ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

Trending News