ന്യൂഡല്‍ഹി: വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തും. മൂന്നു ഏകദിനവും, മൂന്നു ട്വന്റി-ട്വന്റി മത്സരങ്ങളും അഞ്ചു ടെസ്റ്റും അടങ്ങുന്ന പരമ്പര ജൂലൈ മൂന്നിന് തുടങ്ങി സെപ്റ്റംബര്‍ 11ന് അവസാനിക്കും. ഇംഗ്ലണ്ടിലെ എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യ മത്സരം നടക്കും.
പരമ്പരയുടെ വിശദാംശങ്ങള്‍:
ട്വന്റി-ട്വന്റി
* ജൂലൈ 3 - ഇംഗ്ലണ്ടിലെ എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയം
* ജൂലൈ 6 - കാർഡിഫിലെ എസ്എസ്എൽവെൽസി ക്രിക്കറ്റ് സ്റ്റേഡിയം,
* ജൂലൈ 8 - ബ്രിസ്റ്റോളിലെ ദി ബ്രൈറ്റ്സൈഡ് ഗ്രൗണ്ട്
ഏകദിനം:
* ജൂലൈ 12 - ട്രെന്റ് ബ്രിഡ്ജ്
* ജൂലൈ 14 - ലോര്‍ഡ്സ്
* ജൂലൈ 17 - എമേറൾഡ് ഹെഡിംഗ്ലേ
ടെസ്റ്റ്:
* ആഗസ്റ്റ്(1-5) - എഡ്ജ്ബാസ്റ്റൺ
* ആഗസ്റ്റ്(1-13) - ലോര്‍ഡ്സ്
* ആഗസ്റ്റ്(18-22) - ട്രെന്റ് ബ്രിഡ്ജ്
* ആഗസ്റ്റ്(30-3) - ഏയ്ജസ് ബൗൾ
* ആഗസ്റ്റ്(7-11) - കിയ ഓവൽ