നോട്ടിങ്ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 50 ഓവറില്‍ മൂന്നു വിക്കറ്റിന് 444 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ട് നേടിയെടുത്തത്. ഇതോടെ,2006ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 443 റണ്‍സെടുത്ത ശ്രീലങ്കയുടെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് മറികടന്നത്.
ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന്റെ സെഞ്ചുറിയും (171) ജോറൂട്ട് (85), ജോസ് ബട്ട്ലര്‍ (90), ഇയോണ്‍ മോര്‍ഗന്‍ (90) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്വന്തമാക്കാവാന്‍ സാധിച്ചത്. 122 പന്തില്‍ 22 ബൗണ്ടറിയും നാലു സിക്‌സുമടക്കം 171 റണ്‍സാണ് ഓപണര്‍ അലക്‌സ് ഹെയില്‍സ് വാരി കൂട്ടിയത്.
ആറാമത്തെ ഓവറില്‍ ജാസണ്‍ റോയി പുറത്തായതു മാത്രമാണ് പാക്കിസ്ഥാന് കളിയില്‍ ആശ്വസിക്കാനുള്ളത്.10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയ വഹാബ് റിയാസാണ് പാക് ബൗളര്‍മാരില്‍ ഏറ്റവും ഉദാരനായത്.