ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ പരിശീലകൻ സാധാരണക്കാരനെ പോലെ ഒരു കടയിൽ വന്നിരുന്നാൽ എന്തായിരിക്കും സംഭവിക്കുക. അത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായൊരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളി വൈറലായത്. രാഹുൽ ദ്രാവിഡാണ് ഇത്തരത്തിൽ ബെംഗളൂരുവിലെ ഒരു ബുക്ക് ഷോപ്പിലെത്തിയത്.
ശാന്തനായി കസേരയിൽ ഇരുന്ന താരത്തിനെ തിരിച്ചറിഞ്ഞ ആരാധകർ പിന്നെ വിട്ടില്ല. ഒപ്പം നിന്ന് സെൽഫി, ഫോട്ടോ അങ്ങിനെ സംഭവം വൈറൽ. മുൻ ഇന്ത്യൻ താരം ഗുണ്ടപ്പ വിശ്വനാഥിന്റെ പുതിയ പുസ്തകം റെസ്റ്റ് അഷ്വേർഡിനെ കുറിച്ചുള്ള ചർച്ചക്കായിരുന്നു രാഹുൽ എത്തിയത്. ആദ്യം മാസ്ക് ധരിച്ച് നടന്ന താരത്തിനെ ആർക്കും പിടികിട്ടിയില്ല.
മാസ്ക് ധരിച്ച് വേദിയിലെത്തി നിശബ്ദനായി ഇരുന്നിരുന്നത് ദ്രാവിഡാണെന്ന് അടുത്തിരുന്നവർ പോലും അറിഞ്ഞില്ല. താരത്തിനെ പിടികിട്ടിയതോടെ ഓട്ടോഗ്രാഫുകളുടെ പൂരം. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ദ്രാവിഡിൻറെ ചിത്രം പങ്ക് വെച്ചത്.
He finally told people to talk to GRV instead of talking to him because it was an event to celebrate GRV! How can a person who has lead Indian cricket team to so many glories be so humble and down to earth! pic.twitter.com/03KSFlnPn6
— Kashy (@vinaykashy) May 9, 2022
വിനയ് കാശി എന്നയാളാണ് ചിത്രം ട്വീറ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് ലൈക്കും റീ ട്വീറ്റും കൊണ്ട് നിറയുകയായിരുന്നു ചിത്രത്തിന്. നിരവധി പേർ താഴെ ദ്രാവിഡിൻറെ ലാളിത്യത്തെ പറ്റിയം കമൻറുകളിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...