Indian Teams Victory March: ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു

ആരുടേയും നില ​ഗുരുതരമല്ലെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഇല്ലാതായതെന്നാണ് റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാർച്ച് തുറന്ന ബസിലാണ് അം​ഗങ്ങൾ നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 10:29 AM IST
  • ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയില്‌ വൈറലായി മാറുകയാണ്.
  • സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടി.
Indian Teams Victory March: ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു

മുംബൈ: ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച് നടക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. ടി20 ലോകകപ്പ് മത്സരത്തിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കുന്നതിനായി ജനലക്ഷങ്ങളാണ് മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത്. മഴയത്തും ആവേശം ചോരാതെ തങ്ങളുടെ പ്രിയ താരങ്ങളെ കാണാനായി ആരാധകർ ഇരച്ചെത്തി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്കാണ് പരിക്ക് പറ്റിയത്.

ആരുടേയും നില ​ഗുരുതരമല്ലെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഇല്ലാതായതെന്നാണ് റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാർച്ച് തുറന്ന ബസിലാണ് അം​ഗങ്ങൾ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയില്‌ വൈറലായി മാറുകയാണ്. സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടി.

ALSO READ: പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ ടീം താരങ്ങൾ - ചിത്രങ്ങൾ കാണാം

വൈകിട്ട് അഞ്ച് മണിക്കാണ് വിക്ടറി മാർച്ച് തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ കനത്ത മഴയും അപ്രതീക്ഷിത ജനത്തിരക്കും കാരണം മാർച്ച് ആരംഭിക്കാൻ ഏഴ് മണിയായി. മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ബസ് മുന്നോട്ട് നീങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News