ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഫുട്ബോൾ താരത്തിന് ഇടിമിന്നലേറ്റു മരണം. സുബാങ്ങില്‍നിന്നുള്ള സെപ്‌റ്റെയ്ന്‍ രാഹര്‍ജ എന്ന മുപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗ്രൗണ്ടില്‍ വച്ച് ശരീരത്തില്‍ ഇടിമിന്നൽ പതിച്ചതിനെ തുടർന്ന് നിലത്തു വീഴുകയായിരുന്നു രാഹര്‍ജ. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read: സഞ്ജുവിന്റെ തന്ത്രം ഫലം കണ്ടു; രഞ്ജി ട്രോഫിയിൽ ബംഗാളിനെ തകർത്ത് കേരളം
രാഹര്‍ജയ്ക്ക് ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. ഇന്‍ഡൊനീഷ്യന്‍ സമയം വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. കളി ആവേശത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. രണ്ട് എഫ്.എല്‍.ഒ. എഫ്.സി. ബന്ദുങും എഫ്.ബി.ഐ. സുബാങ്ങും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് ഇദ്ദേഹം ഗ്രൗണ്ടില്‍ വീഴുന്നതും വീഡിയോയില്‍ നിങ്ങൾക്ക് കാണാൻ കഴിയും. താഴെ വീണപ്പോൾ ശ്വാസമുണ്ടായിരുന്നതായും തുടർന്ന് ആശുപത്രിയിലെത്തിച്ചതോടെ മരിക്കുകയുമായിരുന്നു എന്നാണ് ഇന്‍ഡൊനീഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ കാണാം...
Also Read: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ
Footballer (soccer) dead after being struck by lightning during a match in Indonesia
The man, later identified as Septain Raharja(35), was competing in a friendly football match between 2 FLO FC Bandung and FBI Subang, when lightning struck him at around 4:20pm local time on… pic.twitter.com/rAzB0rHCV
— Global Dissident (GlobalDiss) February 12, 2024
കളി നടന്ന ബന്ദുങ്ങിലെ സിലിവങ്ങി സ്റ്റേഡിയത്തിനു 300 മീറ്റര്‍ മുകളിലെത്തിയ ഇടിമിന്നല്‍ കളിക്കാരന്റെ മേല്‍ പതിക്കുകയായിരുന്നു എന്നാണ് ഇന്‍ഡൊനീഷ്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ബോജോനെഗരോവില്‍ അണ്ടര്‍-13 മത്സരത്തിനിടെയും ഫുട്‌ബോള്‍ താരത്തിന് ഇടിമിന്നലേറ്റിരുന്നു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.