കൊഹ്‌ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആര്?

ബാംഗ്ലൂരിന്‍റെ കട്ട ഫാന്‍സുകാര്‍ക്കുപോലുമറിയാത്ത പരമ രഹസ്യമാണിത്.

Last Updated : May 2, 2018, 01:11 PM IST
കൊഹ്‌ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആര്?

പിഎല്ലില്‍ കൊഹ്‌ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആരായിരിക്കാം? 

മുംബൈ തോല്‍ക്കുമ്പോള്‍ അവര്‍ ടീമില്‍ നിന്ന് പുറത്താകും. അപ്പോള്‍ ചെന്നൈയ്ക്ക് ഈസിയായി കപ്പ് അടിക്കാന്‍ പറ്റുമെന്ന് ചെന്നൈ ഫാന്‍സ്‌ പറയുന്നു. അപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത്‌ ചെന്നൈ ഫാന്‍സ്‌ ആയിരിക്കില്ലേ?

എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മുംബൈയെ 14 റൺസിന് കൊഹ്‌ലിയും ടീമും പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത്‌ അനുഷ്കയാണെന്ന കാര്യം കട്ട ബാംഗ്ലൂര്‍ ഫാന്‍സുകാര്‍ക്കുപോലും അറിയില്ല!

 

 

അനുഷ്കയുടെ പിറന്നാള്‍ ദിനമായ ഇന്നലെ കൊഹ്‌ലി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് ആയിരുന്നു ഈ വിജയം. ബാംഗ്ലൂരിന്‍റെ കട്ട ഫാന്‍സുകാര്‍ക്കുപോലുമറിയാത്ത പരമ രഹസ്യമാണിത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അനുഷ്കയുടേയും കൊഹ്‌ലിയുടേയും ഓരോ ചലനങ്ങളും ഇതിന് സാക്ഷ്യമാണ്. കൊഹ്‌ലിയുടേയും അനുഷ്കയുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാളായിരുന്നു ഇത്. തന്‍റെ പ്രിയതമയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഇന്നലത്തെ വിജയമെന്ന് കൊഹ്‌ലിയും സമ്മതിക്കുന്നു.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

More Stories

Trending News