ഐപിഎല്‍ 2019: ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം

പന്ത് 46 റണ്‍സ് എടുത്തപ്പോള്‍ ധവാന്‍ 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.   

Updated: Apr 13, 2019, 08:58 AM IST
ഐപിഎല്‍ 2019: ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം

കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

പന്ത് 46 റണ്‍സ് എടുത്തപ്പോള്‍ ധവാന്‍ 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സീസണിലെ നാലാം ജയമാണ് ഡല്‍ഹിയുടേത്. ധവാന്‍ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും സിക്‌സടിച്ച് ഇന്‍ഗ്രാം ജയിപ്പിക്കുകയായിരുന്നു. ഇന്‍ഗ്രാം (6 പന്തില്‍ 14) പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ 21 പന്തില്‍ 45 റണ്‍സ് നേടി പുറത്തായി. ഡല്‍ഹിക്കായി കഗിസോ റബാദ, കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.