Abu Dhabi: IPL 2020യിലെ നിര്‍ണ്ണായക മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. (Delhi Capitals).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ (Royal Challengers Bangalore) 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍.
അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവന്‍റെയും അജിങ്ക്യ രഹാനെയുടെയും മികവിലാണ് ഡല്‍ഹി ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയത്. ധവാന്‍ 54 റണ്‍സും രഹാനെ 60 റണ്‍സും നേടി.
ഓപ്പണര്‍ ജോഷ് ഫിലിപ്പിനെ (12) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് – വിരാട് കോഹ്‌ലി സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത കോഹ്‌ലിയെ പുറത്താക്കി ആര്‍. അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് വന്നവരില്‍ ഡിവില്ലിയേഴ്സിനൊഴികെ മറ്റാര്‍ക്കും തിളങ്ങിയില്ല. ഇതോടെ ബാംഗ്ലൂരിന്‍റെ സ്കോര്‍ 152 ല്‍ ഒതുങ്ങുകയായിരുന്നു. 21 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്സ് രണ്ടു സിക്സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്തു.
17.3 ഓവര്‍ വരെ ഡല്‍ഹി ക്യാപിറ്റല്‍സിനെ കളിപ്പിക്കണമെന്ന ചിന്തയായിരുന്നു ആദ്യ പത്തോവര്‍ കഴിഞ്ഞപ്പോഴേക്കും ബാംഗ്ലൂരിനുണ്ടായത്. എങ്കില്‍ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുകയുള്ളൂ. എന്തായാലും കരുതിയതുപോലെ ബാംഗ്ലൂര്‍ 17.3 ഓവര്‍ പിടിച്ചുനിന്നു. മറുഭാഗത്ത് ജയത്തോടെ പ്ലേ ഓഫ് യോഗ്യത ഡല്‍ഹി ക്യാപിറ്റല്‍സും നേടി.
Also read: IPL 2020: അടുത്ത സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവും: എം എസ് ധോണി
ശിഖര്‍ ധവാന്‍ (41 പന്തിൽ 54), അജിങ്ക്യ രാഹനെ (46 പന്തിൽ 60) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഡല്‍ഹിയുടെ നിര്‍ണായക ജയം. സ്‌കോര്‍: ബാംഗ്ലൂര്‍ 152/7, ഡല്‍ഹി 154/4. തോറ്റെങ്കിലും മൊത്തം റൺനിരക്കിന്‍റെ അടിസ്ഥാനത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേ ഓഫ് യോഗ്യത നേടി.