IPL 2020: ഇന്ന് തീപാറും മത്സരം; റോയൽസും കിംഗ്സും ഇന്ന് നേർക്കുനേർ

6404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  561 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   3391 പേർ രോഗമുക്തരായിട്ടുണ്ട്.    

Written by - Ajitha Kumari | Last Updated : Sep 27, 2020, 06:53 PM IST
  • ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 07:30 നാണ് മത്സരം.
  • രാജസ്ഥാൻ റോയല്‍സ് ആദ്യ കളിയില്‍ ജയിച്ച് വരുമ്പോള്‍ രണ്ടു കളി കളിച്ചതിൽ ഒന്നില്‍ ജയിച്ചാണ് പഞ്ചാബിന്റെ വരവ്.
  • ഇരു ടീമുകളിലും വെടിക്കെട്ടുയര്‍ത്താന്‍ പ്രാപ്തരായ കളിക്കാരുള്ളതിനാൽ ഇന്നത്തെ കളി പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
IPL 2020: ഇന്ന് തീപാറും മത്സരം; റോയൽസും കിംഗ്സും ഇന്ന് നേർക്കുനേർ

ഷാർജ:  ഐപിഎല്ലിലെ ഒൻപതാം മത്സരമായ ഇന്ന് രാജസ്ഥാൻ റോയൽസ് (Rajasthan Royals) കിംഗ്സ് ഇലവൻ പഞ്ചാബിനെ (KingsXI Punjab) നേരിടും.  ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 07:30 നാണ് മത്സരം. 

രാജസ്ഥാൻ റോയല്‍സ് ആദ്യ കളിയില്‍ ജയിച്ച് വരുമ്പോള്‍ രണ്ടു കളി കളിച്ചതിൽ ഒന്നില്‍ ജയിച്ചാണ് പഞ്ചാബിന്റെ (KingsXI Punjab) വരവ്. ഇരു ടീമുകളിലും വെടിക്കെട്ടുയര്‍ത്താന്‍ പ്രാപ്തരായ കളിക്കാരുള്ളതിനാൽ ഇന്നത്തെ കളി പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  

Also read: വിക്കറ്റിനും റണ്‍സിനും അനുസരിച്ച് തൂക്കം; ആര്‍ച്ചറിന് ഈ അത്ഭുത മാല നല്‍കിയതാര്?

ആദ്യ കളിയില്‍ ഡല്‍ഹിയോട് തോറ്റതിനുശേഷം രണ്ടാം മത്സരത്തില്‍ സിഎസ്‌കെയെ തറപറ്റിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബ് (KingsXI Punjab) ഇന്നിറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് സംഘങ്ങളിലൊന്നായി മാറിക്കഴിഞ്ഞു പഞ്ചാബ് ടീം അംഗങ്ങള്‍. കെഎല്‍ രാഹുല്‍ മുന്നില്‍നിന്നും നയിക്കുന്ന ബാറ്റിങ് നിരയും അതിശക്തമാണ്. 

ഫോമിലല്ലാത്ത നിക്കൊളാസ് പൂരന് പകരം ക്രിസ് ഗെയ്‌ലിന് അവസരം നല്‍കിയേക്കും. ഇതോടൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി ഫോമിലായാല്‍ പഞ്ചാബ് ഇന്ന് തകർക്കും.  സഞ്ജുവിന്റെ മികവല്‍ ആദ്യ കളിയില്‍ തന്നെ 200 റണ്‍സ് മറികടക്കുകയും സിഎസ്‌കെയെ തോല്‍പ്പിക്കുകയും ചെയ്തുകൊണ്ടാണ് റോയല്‍സ് (Rajasthan Royals) രണ്ടാം കളിക്കിറങ്ങുന്നത്. 

ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍ സീസണിലെ ആദ്യ കളിക്കായി ഇറങ്ങും. അങ്ങിനെയെങ്കില്‍ ടോം കറനോ ഡേവിഡ് മില്ലറോ മാറിനല്‍ക്കും. 19 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നതിൽ 10 മത്സരങ്ങൾ രാജസ്താനും  ഒൻപത് മത്സരങ്ങൾ പഞ്ചാബും (KingsXI Punjab) ജയിച്ചു.  

Also read: IPL 2020: സിഎസ്കെയെ തളച്ച് Delhi Capitals

സാധ്യതാ ടീം 

Rajasthan Royals: സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, രാഹുല്‍ തിവാട്ടിയ, ജയ്‌ദേവ് ഉനദ്കട്ട്.

KingsXI Punjab: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, ജെയിംസ് നീഷാം, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, ഷെല്‍ഡന്‍ കോട്രെല്‍, മുഹമ്മദ് ഷമി. 

Trending News