IPL 2022 : ചെന്നൈയ്ക്കെതിരെ രോഹിത് ശർമ്മ ഡക്ക്; ഡക്കിലും മുംബൈ ഇന്ത്യൻസ് നായകന് റിക്കോർഡ്

Rohit Sharma Duck ഇതിന് മുമ്പ് 13 തവണ പുറത്തായ ഇന്ത്യൻ സ്പിന്നറും പിയുഷ് ചൗളയാണ് രോഹിത്തിനൊപ്പം പട്ടികയിൽ ഒന്നാമതായിയുണ്ടായിരുന്നുത്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 10:48 PM IST
  • ഇന്ന് ഐപില്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ നായകൻ പൂജ്യനായി പുറത്തായതോട് ഡക്കിലും ഒരു റിക്കോർഡിട്ടിരിക്കുകയാണ് രോഹിത് ശർമ.
  • ചെന്നൈ പേസർ മുകേഷ് ചൗധരിയെ നേരിട്ട ഇന്ത്യൻ നായകൻ രണ്ടാം പന്തിൽ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.
  • ഇത് രോഹിത് ശർമ തന്റെ ഐപിഎൽ കരിയറിൽ 14-ാം തവണ ഡക്കായി പവലിയനിലേക്ക് തിരിക്കുന്നത്.
  • ഇതോടെ മുംബൈ നായകൻ ഒരു റിക്കോർഡ് സ്ഥാപിക്കുകയും ചെയ്തു
IPL 2022 : ചെന്നൈയ്ക്കെതിരെ രോഹിത് ശർമ്മ ഡക്ക്; ഡക്കിലും മുംബൈ ഇന്ത്യൻസ് നായകന് റിക്കോർഡ്

മുംബൈ : ഐപിഎൽ 2022 സീസണിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുക്കുന്ന താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ടീമിന്റെ നിലവിലെ സ്ഥിതിക്കൊപ്പം താരത്തിന്റെ പ്രകടനവും താഴേക്കാണ് പോകുന്നത്. ഇന്ന് ഐപില്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ നായകൻ പൂജ്യനായി പുറത്തായതോട് ഡക്കിലും ഒരു റിക്കോർഡിട്ടിരിക്കുകയാണ് രോഹിത് ശർമ. 

ചെന്നൈ പേസർ മുകേഷ് ചൗധരിയെ നേരിട്ട ഇന്ത്യൻ നായകൻ രണ്ടാം പന്തിൽ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. ഇത് രോഹിത് ശർമ തന്റെ ഐപിഎൽ കരിയറിൽ 14-ാം തവണ ഡക്കായി പവലിയനിലേക്ക് തിരിക്കുന്നത്. ഇതോടെ മുംബൈ നായകൻ ഒരു റിക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി പുറത്താകുന്ന താരമെന്ന നാണക്കേഡിന്റെ റിക്കോർഡാണ് ഇന്ത്യൻ നായകൻ കൂടിയായ രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. 

ALSO READ: IPL 2022 : രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ട് ബിസിസിഐ ഐപിഎൽ മത്സരങ്ങൾ തുടരുന്നു?

ഇതിന് മുമ്പ് 13 തവണ പുറത്തായ ഇന്ത്യൻ സ്പിന്നറും പിയുഷ് ചൗളയാണ് രോഹിത്തിനൊപ്പം പട്ടികയിൽ ഒന്നാമതായിയുണ്ടായിരുന്നുത്. ഇന്ന് ചെന്നൈയ്ക്കെതിരെ പൂജ്യനായി രോഹിത് മടങ്ങിയതോടെ മുൻ ഇന്ത്യൻ സ്പിന്നറെ പിന്തള്ളി മുംബൈ നായകൻ പട്ടികയിൽ ഒന്നാമതെത്തി. 

ഈ ഡക്ക് മാത്രമല്ല രോഹിത്തിന് ഈ സീസണാകെ ഒരു മോശം കരിയറായി മാറിയിരിക്കുകയാണ്. ഇതുവരെ ഇന്ത്യൻ നായകൻ ഒരു തവണ പോലും സീസണിൽ അർധ സെഞ്ചുറി നേടിട്ടില്ല. ആദ്യത്തെ മത്സരത്തിൽ നേടിയ 41 റൺസാണ് രോഹിത്തിന്റെ ഇതുവരെയുള്ള സീസണിലെ ഏറ്റവും ഉയർന്ന സ്കോർ. 41 കൂടാതെ 10, 3, 26, 28, 6 എന്നിങ്ങിനെയാണ് സീസണിലെ മറ്റ് സംഭാവനകൾ. രോഹിത് മാത്രമല്ല മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും സമാനമായ ഫോമാണ് ഐപിഎല്ലിൽ തുടരുന്നത്. 

ALSO READ : മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ജിമ്മിൽ സച്ചിൻ - ചിത്രങ്ങൾ

രോഹിത് പുറത്തായതിന് തൊട്ടുപിന്നാലെ ഇന്ത്യൻ താരം ഇഷാൻ കിഷനും ഗോൾഡൻ ഡക്ക് മുംബൈ നായകനൊപ്പം ഡ്രസ്സിങ് റൂമിലേക്കെത്തിയിരുന്നു. തിലക് വർമയുടെ അർധ-സെഞ്ചുറിയുടെ മികവിൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മൂന്ന് വിക്കറ്റെടുത്ത മുകേഷും രണ്ട് വിക്കറ്റെടുത്ത ഡ്വെയിൻ ബ്രാവോയുമാണ് മുംബൈ ഇന്നിങിസിന് കൂടുതൽ സമ്മർദത്തിലാക്കിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News